ജക്കാർത്തൻ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാനം കാത്ത മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലിയും പാരിതോഷികവും നൽകും. സ്വർണ്ണ മെഡൽ നേടിയവർക്ക് 20 ലക്ഷം രൂപയും വെള്ളി മെഡൽ നേടിയവർക്ക് 15 ലക്ഷം രൂപയും വെങ്കല മെഡൽ നേടിയവർക്ക് 10 ലക്ഷം രൂപയുമാണ് സംസ്ഥാന സർക്കാർ പാരിതോഷികമായി നൽകുക. കേരളത്തിന്റെ യശസുയർത്തിയ താരങ്ങൾക്ക് അർഹമായ അംഗീകാരമാണിത്. കായിക മേഖലയുടെ സമഗ്ര പുരോഗതിയാണ് സംസ്ഥാന സർക്കാരും കായിക വകുപ്പും ലക്ഷ്യമിടുന്നത്. താരങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയുമായി എൽ.ഡി.എഫ് സർക്കാർ ഒപ്പമുണ്ടാകും.

Please follow and like us: