തിരുവനന്തപുരം: കായിക ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സംഘടനകള്‍, ക്ലബുകള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് ധനസഹായം അനുവദിച്ചു. കായിക വികസന നിധിയില്‍ നിന്നാണ് ധനസഹായം. സംഘടനകള്‍, ക്ലബുകള്‍, സ്‌കൂളുകള്‍ എന്നിങ്ങനെ 174 പേര്‍ക്കായി 28 ലക്ഷം രൂപയാണ് അനുവദിച്ചത്.
വോളിബോള്‍ ഗ്രൗണ്ട് നിര്‍മാണം, സ്‌പോര്‍ട്‌സ് കിറ്റ്, യോഗ ക്ലാസുകള്‍,മാറ്റുകള്‍, ലോങ്ങ്ജംപ് പിറ്റുകള്‍, പരിശീലന ക്യാമ്പുകള്‍, ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കല്‍, ശില്‍പശാലകള്‍, മള്‍ട്ടി ജിം, കായികാരോഗ്യ പരിപാലനം, ഗ്രൗണ്ടുകളുടെ പുനരുദ്ധാരണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായാണ് പണം നല്‍കുന്നത്. 2018ല്‍ ലഭിച്ച അപേക്ഷകളിലാണ് ധനസഹായ വിതരണം.
വളരെ സുതാര്യമായാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനായി കായിക യുവജനകാര്യാലയം പ്രത്യേകം അപേക്ഷകള്‍ ക്ഷണിച്ച് പരിശോധനകള്‍ നടത്തിയാണ് ഓരോന്നിനും ആവശ്യമായ തുക അനുവദിച്ചത്. 2019 ലേക്കുള്ള ധനസഹായത്തിന് നിലവില്‍ അപേക്ഷകള്‍ കായിക യുവജനകാര്യാലയം ക്ഷണിച്ചിട്ടുണ്ട്. കായിക താരങ്ങള്‍ക്കും കായികരംഗത്തിനും  പൂര്‍ണ പിന്തുണ നല്‍കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടായത്.

Please follow and like us: