തിരുവനന്തപുരം:  സംസ്ഥാന ജുനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമര്‍ കൊണ്ട് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. കേരള സര്‍വകലാശാല കായികപഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ: കെ കെ വേണു, സായ്‌യില്‍ നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എം ബി സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി ഡിജു എന്നിവരാണ് സമിതി അംഗങ്ങള്‍.

പരിക്കേറ്റ വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സണ്‍  കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഫീല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. കുട്ടിയ്ക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചികിത്സ ഒരുക്കിയിരുന്നു. ഒപ്പം ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കലക്ടറെ ഇന്നലെ ചുമതലപ്പെടുത്തിയിരുന്നു.

Please follow and like us: