കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദുബായില്‍ നടന്ന നിക്ഷേപക സംഗമ യോഗത്തില്‍ മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു. ഡിപി വേള്‍ഡ് 3500 കോടി, ആര്‍പി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500 കോടി , ആസ്റ്റര്‍ 500 കോടി, മറ്റു ചെറുകിട സംരംഭകര്‍ 3500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം.

ഇതില്‍ ഡിപി വേള്‍ഡ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് വിഭാഗത്തിലും, ആര്‍പി ഗ്രൂപ്പ് ടൂറിസം മേഖലയിലും, ലുലു റീ ടെയില്‍ മേഖലയിലും, ആസ്റ്റര്‍ ആരോഗ്യമേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, ഡോക്ടര്‍ രവി പിള്ള, ഡോക്ടര്‍ ആസാദ് മൂപ്പന്‍, ഡോക്ടര്‍ ഷംഷീര്‍ വയലില്‍ തുടങ്ങിയവര്‍ യോഗത്തില്‍ കൂടെ ഉണ്ടായിരുന്നു.

Please follow and like us: