Loading

Day: November 21, 2019

4 posts

ഡിജിറ്റല്‍ മേഖലയിലേക്ക് ചുവടുവച്ച് ബാംബൂ കോര്‍പ്പറേഷന്‍

ഡിജിറ്റല്‍ മേഖലയിലേക്ക് ചുവടുവച്ച് ബാംബൂ കോര്‍പ്പറേഷന്‍

തിരുവനന്തപുരം:  മുളയുല്‍പ്പന്നങ്ങളുടെ ആഗോളവിപണനവും പ്രചാരണവും ലക്ഷ്യമിട്ട് പുത്തന്‍ വെബ്‌സൈറ്റുമായി കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍. സ്ഥാപനത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും കോര്‍ത്തിണക്കിയാണ്  വെബ്സൈറ്റ് ആരംഭിച്ചത്. ഒപ്പം ഉപഭോക്താക്കള്‍ക്കുള്ള  ഓണലൈന്‍ വ്യാപാരമായ  ഇ-കാര്‍ട്ട് സേവനങ്ങളും സൈറ്റ് വഴി ലഭിക്കും. മുളയുല്‍പന്ന വിപണിയില്‍ കൂടുതല്‍ സജീവമാകാനും കോര്‍പറേഷന്റെ ഉല്‍പന്നങ്ങള്‍ ജനകീയമാക്കുന്നതിനും വെബ്സൈറ്റിലൂടെ സാധിക്കും.

ഒരു ലൈസന്‍സും ഇല്ലാതെ വ്യവസായം തുടങ്ങാം

ഒരു ലൈസന്‍സും ഇല്ലാതെ വ്യവസായം തുടങ്ങാം

കേരളം എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറുകയാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ഇന്നിവിടെ അംഗീകരിക്കപ്പെട്ട, 'കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍'. കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമായി ഇതു മാറും. ഒരനുമതിയും മുന്‍കൂര്‍ വാങ്ങാതെ വ്യവസായം തുടങ്ങാം എന്ന സുപ്രധാനമായ നിയമം

കെല്‍ട്രോണ്‍ വെര്‍ച്ച്വല്‍ ലാബ്

കെല്‍ട്രോണ്‍ വെര്‍ച്ച്വല്‍ ലാബ്

തിരുവനന്തപുരം:  ദൃശ്യ ശ്രവ്യ മേഖലയിലെ പുത്തന്‍ ആശയമായ ഓഗ്മന്റഡ് റിയാലിറ്റിയും (എആര്‍), വെര്‍ച്ച്വല്‍ റിയാലിറ്റിയും (വിആര്‍) ജനങ്ങളിലേക്കെത്തിക്കാന്‍ എആര്‍-വിആര്‍ ലാബ് കെല്‍ട്രോണില്‍ ഒരുങ്ങി. തിരുവനന്തപുരം വെള്ളയമ്പലം ക്യാമ്പസില്‍ സജ്ജീകരിച്ച ലാബിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച (21-11-2019) വെകുന്നേരം 4 മണിക്ക്  വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. ആഗോള കമ്പനി

ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി  

ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി  

തിരുവനന്തപുരം: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം. വന്‍ ജനപങ്കാളിത്തത്തോടെയാണ്  മത്സരങ്ങള്‍ നടക്കുന്നത്. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മത്സരത്തോടെയായിരുന്നു ജില്ലാതല മത്സരങ്ങള്‍ക്ക് തുടക്കമായത്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വടംവലിക്ക് ശേഷം വോളിബോള്‍

Skip to content