Loading

Author: webdesk

218 posts

കോവിഡ് 19 പ്രതിരോധം കുഞ്ഞുടുപ്പും മാസ്‌കും സൗജന്യം

കോവിഡ് 19 പ്രതിരോധം കുഞ്ഞുടുപ്പും മാസ്‌കും സൗജന്യം

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി വസ്ത്രം ലഭ്യമാക്കുകയാണ് കൊച്ചിയിലെ മം മി ബേബികെയര്‍. ഒപ്പം പൊലീസിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കും മാസ്‌കും നല്‍കി. വ്‌സ്ത്രങ്ങളുടെയും മാസ്‌കിന്റെയും വിതരണം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍,

പൊതുമേഖലയില്‍ നിന്ന് ഒരു സാനിറ്റൈസര്‍ കൂടി

പൊതുമേഖലയില്‍ നിന്ന് ഒരു സാനിറ്റൈസര്‍ കൂടി

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിനു ( കെ എസ് ഐ ഇ) കീഴിലുള്ള കേരളാ സോപ്സ്  ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിപണിയിലിറക്കി. കേരള സാന്‍ഡല്‍ എന്ന ബ്രാന്‍ഡില്‍ ദിവസം 15000 ബോട്ടിലുകളാണ് ഉല്‍പാദിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് നിലവാരമുള്ള

പാലക്കാട് റൈസ് പാര്‍ക്കിന് 42.30 കോടി രൂപ

പാലക്കാട് റൈസ് പാര്‍ക്കിന് 42.30 കോടി രൂപ

തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴില്‍ പാലക്കാട് തുടങ്ങുന്ന ഇന്റഗ്രേറ്റഡ് റൈസ് ടെക്‌നോളജി പാര്‍ക്കിന് 42.30 കോടി രൂപയുടെ ഭരണാനുമതി. അരിയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ലക്ഷ്യമിട്ട് കഞ്ചിക്കോട് കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് റൈസ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിനായി കേരള റൈസ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും

പൊലീസിന് മോഹന്‍ലാല്‍ ഫാന്‍സിന്റെ മാസ്‌ക്

പൊലീസിന് മോഹന്‍ലാല്‍ ഫാന്‍സിന്റെ മാസ്‌ക്

തിരുവനന്തപുരം:  മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍, കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന് വാങ്ങി നല്‍കുന്ന  മാസ്‌കിന്റെ വിതരണം വ്യവസായ  മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. 18000 മാസ്‌ക്കുകളാണ് പൊലീസ്  അസോസിയേഷന് കൈമാറിയത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജയിലുകളില്‍ നിര്‍മിച്ച മാസ്‌കുകളാണ് ഫാന്‍സ് അസോസിയേഷന്‍ വാങ്ങി

സിഎംഡിആര്‍എഫ് മന്ത്രി ഇ പി ഒരുമാസത്തെ ശമ്പളം നല്‍കി *മന്ത്രിയുടെ ഓഫീസ് സ്റ്റാഫും ഒരുമാസത്തെ സാലറി നല്‍കും

സിഎംഡിആര്‍എഫ് മന്ത്രി ഇ പി ഒരുമാസത്തെ ശമ്പളം നല്‍കി *മന്ത്രിയുടെ ഓഫീസ് സ്റ്റാഫും ഒരുമാസത്തെ സാലറി നല്‍കും

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.  ഒപ്പം ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും അവരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാനും തീരുമാനിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍  സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് എല്ലാവരുടെയും സഹായം ആവശ്യമാണ്. നാടിനെ കരുത്തോടെ

വ്യവസായ മന്ത്രി ഇ പി ജയരാജന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ വിഷ്ണുകുമാര്‍ വി ഒരുമാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ മന്ത്രിയെ ഏല്‍പിക്കുന്നു.

വ്യവസായ മന്ത്രി ഇ പി ജയരാജന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ വിഷ്ണുകുമാര്‍ വി ഒരുമാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ മന്ത്രിയെ ഏല്‍പിക്കുന്നു.

യുവജന കമ്മീഷന്റെ ഡിഫന്‍സ് ഫോഴ്‌സില്‍ അംഗമാകാന്‍ ആയിരങ്ങള്‍

യുവജന കമ്മീഷന്റെ ഡിഫന്‍സ് ഫോഴ്‌സില്‍ അംഗമാകാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയിലേക്ക് യുവജന പ്രവാഹം. കമീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍  ഒറ്റ ദിവസം കൊണ്ട് അയ്യായിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1465 പേര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരാണ്. മൂവായിരത്തിലധികം പേര്‍ മറ്റു സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാണ്. ചലച്ചിത്ര

മാര്‍ച്ച് 31 വരെ പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചിടും

മാര്‍ച്ച് 31 വരെ പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചിടും

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 31 വരെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഓഫീസ് അറിയിച്ചു. കൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണിത്. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും

കൊവിഡ് 19: കെ എസ് ഡി പിയ്ക്ക് 25 കോടി അനുവദിച്ചു

കൊവിഡ് 19: കെ എസ് ഡി പിയ്ക്ക് 25 കോടി അനുവദിച്ചു

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തില്‍ സജീവ പങ്കുവഹിക്കുന്ന കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡിന് (കെ എസ് ഡി പി) അടിയന്തര സാഹചര്യം കണക്കിലെടുത്ത് 25 കോടി രൂപ അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനുള്ള അനുമതിയും നല്‍കി. ഹാന്‍ഡ് സാനിറ്റൈസറിന്റെയും മരുന്നുകളുടെയും നിര്‍മ്മാണം

കേരള നീം ജി’ ഇ ഓട്ടോ വില്പനയും ബുക്കിങ്ങും ആരംഭിച്ചു

കേരള നീം ജി’ ഇ ഓട്ടോ വില്പനയും ബുക്കിങ്ങും ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യവസായ പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിർമിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ 'കേരള നീം ജി'യുടെ വില്പനയും ബുക്കിങ്ങും ആരംഭിച്ചു. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണം പുരോഗമിക്കുകയാണ്. നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ വാങ്ങിയ ആദ്യ വാഹനം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി.സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ വിൽപന

Skip to content