Loading

Blog

Blog

അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി

അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി

തിരുവനന്തപുരം: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച അത്‌ലറ്റുകളായി വളര്‍ത്തിയെടുക്കാന്‍ കായികവകുപ്പ് പരിശീലന പദ്ധതി തുടങ്ങുന്നു. ആദ്യഘട്ടമായി നവംബറില്‍ 6 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. അത്‌ലറ്റിക്‌സില്‍ ലോക നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലെയും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കുട്ടികളെ കണ്ടെത്തി ലോകനിലവാരമുള്ള പരിശീലനം നല്‍കും. വിദഗ്ധപരിശീലകരുടെ

സബീനക്ക് തുണയേകി ലൈഫ്മിഷന്‍

സബീനക്ക് തുണയേകി ലൈഫ്മിഷന്‍

കാസർഗോഡ്: സബീനക്ക് ദുരിതക്കയത്തില്‍  തുണയായി ലൈഫ്മിഷന്‍ വീട് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍  അഞ്ചംഗ കുടുംബത്തിന്റെ ദീര്‍ഘനാളത്തെ സ്വപ്നമാണ് പൂവണിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ വ്യവസായ -കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജനില്‍  നിന്ന് സബീന  ലൈഫ് മിഷന്‍ നിര്‍മ്മിച്ചു

ബീച്ച്‌ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍

ബീച്ച്‌ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന  കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കും. തീരദേശങ്ങളിലെ മികവ് പുലര്‍ത്തുന്ന കായിക പ്രതിഭകളെ കണ്ടെത്തി രാജ്യത്തിന്റെ അഭിമാന താരങ്ങളായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല ഉദ്ഘാടനം

സൗജന്യ യൂണിഫോം നെയ്തവര്‍ക്ക് ഓണസമ്മാനം; കൂലിയിനത്തില്‍ 15 കോടി അനുവദിച്ചു

സൗജന്യ യൂണിഫോം നെയ്തവര്‍ക്ക് ഓണസമ്മാനം; കൂലിയിനത്തില്‍ 15 കോടി അനുവദിച്ചു

തിരുവനന്തപുരം: സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലെ കൈത്തറി നെയ്ത്തുകാര്‍ക്കു കൂലി നല്‍കാന്‍ 15 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ, പദ്ധതിയില്‍ നെയ്ത്തുകാര്‍ക്ക് കൂലി നല്‍കാന്‍ മാത്രം ഇതുവരെ അനുവദിച്ച ആകെ തുക 126 കോടിയായി. പുതുതായി അനുവദിച്ച തുക ഓണത്തിനു മുമ്പ്  തൊഴിലാളികളുടെ അക്കൗണ്ടില്‍ എത്തും.

ഭെല്‍-ഇ.എം.എല്ലില്‍ ഓണം അലവന്‍സായി പതിനായിരം രൂപ

ഭെല്‍-ഇ.എം.എല്ലില്‍ ഓണം അലവന്‍സായി പതിനായിരം രൂപ

തിരുവനന്തപുരം: കാസര്‍കോട്ടെ ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ജീവനക്കാര്‍ക്ക് ഓണം അലവന്‍സായി പതിനായിരം രൂപ വീതം നല്‍കി. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) വഴിയാണ് തുക അനുവദിച്ചത്. തുക അനുവദിച്ച സംസ്ഥാന സര്‍ക്കാരിന് ജീവനക്കാര്‍ നന്ദി പറഞ്ഞു. കേന്ദ്ര പൊതുമേഖലാ

ബീച്ച് ഗെയിംസ് ലോഗോ പ്രകാശനം ചെയ്തു

ബീച്ച് ഗെയിംസ് ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന  കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ്-2019ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കായിക മന്ത്രി ഇ പി ജയരാജന്‍ സന്നിഹിതനായിരുന്നു. തീരദേശങ്ങളിലെ  കായിക പ്രോത്സാഹനം  ലക്ഷ്യമിട്ടാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. വോളിബോള്‍, ഫുട്ബോള്‍, കബഡി, വടംവലി

ദുരിതാശ്വാസ നിധിയിലേക്കുളള 10 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ദുരിതാശ്വാസ നിധിയിലേക്കുളള 10 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ  ദുരിതാശ്വാസ നിധിയിലേക്കുളള 10 ലക്ഷം രൂപ  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  മേഴ്‌സി കുട്ടന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നന്ദി… കൈവിടാതെ  ചേര്‍ത്തുനിര്‍ത്തിയതിന്

നന്ദി… കൈവിടാതെ  ചേര്‍ത്തുനിര്‍ത്തിയതിന്

തിരുവനന്തപുരം: ബുധനാഴ്ച സെക്രട്ടറിയേറ്റിന്റെ പടികയറുമ്പോള്‍ അവര്‍ അത്യാഹ്ലാദത്തിലായിരുന്നു. എല്ലാവരുടെയും കണ്ണുകളില്‍ സ്വപ്‌നസാഫല്യത്തിന്റ തിളക്കം കാണാമായിരുന്നു. 35ാമത്  ദേശീയ ഗെയിംസില്‍ ടീമിനങ്ങളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ താരങ്ങള്‍ മന്ത്രി ഇ പി ജയരാജനെ കാണാനെത്തിയതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ടീമിനത്തിലെ വെള്ളി,വെങ്കല ജേതാക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതിന്

ജൈവകൃഷിയുമായി ട്രാവന്‍കൂര്‍ ടൈറ്റാനിയം 

ജൈവകൃഷിയുമായി ട്രാവന്‍കൂര്‍ ടൈറ്റാനിയം 

തിരുവനന്തപുരം: വ്യത്യസ്തമാര്‍ന്ന ജൈവകൃഷിയിലൂടെ വ്യവസായ പൊതുമേഖലാസ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് (ടിടിപിഎല്‍) ശ്രദ്ധേയമാവുന്നു. തിരുവനന്തപുരം നഗരസഭാ പദ്ധതിയിലെ എയ്‌റോബിക് കിച്ചണ്‍ബിന്‍ കമ്പോസ്റ്റുകള്‍ ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. ജൈവമാലിന്യങ്ങളില്‍ നിന്നുള്ള ജൈവവളമാണ് കൃഷിക്ക് ഉപയോഗിച്ചത്. ഇതുവഴി നഗരവാസികളുടെ മാലിന്യ പ്രശ്‌നത്തിനും പരിഹാരം കാണാനായി. കുറഞ്ഞ ഉല്‍പാദനചെലവിലൂടെ കൂടുതല്‍

അഞ്ജലിക്കും അക്ഷയയ്ക്കും ആശ്വാസത്തണലായി ടൈറ്റാനിയം

അഞ്ജലിക്കും അക്ഷയയ്ക്കും ആശ്വാസത്തണലായി ടൈറ്റാനിയം

തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ രണ്ടു വര്‍ഷം മുമ്പ്  അപകടത്തില്‍ മരിച്ച എം പി ഹരീന്ദ്രനാഥിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് പ്രതിമാസം പതിനയ്യായിരം രൂപ വീതം സഹായം. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കുടിശ്ശിക തുകയായ 3.36 ലക്ഷം രൂപ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ മക്കളായ