Loading

Category: Press Releases

142 posts

എം എസ് മണിയുടെ നിര്യാണത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അനുശോചിച്ചു

എം എസ് മണിയുടെ നിര്യാണത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അനുശോചിച്ചു

തിരുവനന്തപുരം: കലാകൗമുദി ചീഫ് എഡിറ്റര്‍ എം എസ് മണിയുടെ നിര്യാണത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അനുശോചിച്ചു. മാധ്യമ രംഗത്തെ അതികായനായ എം എസ് മണിയുടെ വിയോഗം മലയാള മാധ്യമരംഗത്തിന് കനത്ത നഷ്ടമാണെന്നും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ തന്റെതായ മുദ്ര പതിപ്പിച്ച അദ്ദേഹം മാധ്യമ ലോകത്തിന് നിരവധി സംഭാവനകള്‍

സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി എല്ലാ സംസ്ഥാനവും നടപ്പാക്കണമെന്ന് കേന്ദ്രം

സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി എല്ലാ സംസ്ഥാനവും നടപ്പാക്കണമെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരളം വിജയകരമായി നടപ്പാക്കിയ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം ഇവര്‍ക്കെല്ലാം കത്തെഴുതി. ഓരോ സംസ്ഥാനങ്ങളിലെയും കൈത്തറി ഡയറക്ടര്‍മാര്‍ക്കാണ് ഫെബ്രുവരി 11 ന് കത്തയച്ചത്. കൈത്തറിയുമായി ബന്ധപ്പെട്ട

സ്പോട്സ് ക്വാട്ട നിയമനം ഉത്തരവ് 20 ന് മുഖ്യമന്ത്രി കൈമാറും

സ്പോട്സ് ക്വാട്ട നിയമനം ഉത്തരവ് 20 ന് മുഖ്യമന്ത്രി കൈമാറും

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ സ്പോട്സ് ക്വാട്ടയില്‍ പുതുതായി സൃഷ്ടിച്ച 195 തസ്തികകളിലെ നിയമന ഉത്തരവ് ഈ മാസം 20 ന് താരങ്ങള്‍ക്ക് കൈമാറും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവ് കൈമാറുക. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക്

കളിയിലെ കാര്യങ്ങളുമായി സ്‌പോര്‍ട്സ് എക്സ്‌പോ

കളിയിലെ കാര്യങ്ങളുമായി സ്‌പോര്‍ട്സ് എക്സ്‌പോ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക്  കായികരംഗത്തോട് താല്‍പര്യം വര്‍ദ്ധിച്ചുവെന്നും കായികരംഗത്തിന് എല്ലാ പ്രോത്സാഹനവും നല്‍കുമെന്നും കായികമന്ത്രി ഇ പി ജയരാജന്‍. കായികവകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന അന്താരാഷ്ട്ര കായിക പ്രദര്‍ശനം 'ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്സ് എക്സ്‌പോ കേരള 2020' ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കായികോപകരണങ്ങളുടെ വ്യവസായ വാണിജ്യ വിപണന സാദ്ധ്യതകള്‍ക്ക് വേദിയൊരുക്കുന്ന പ്രദര്‍ശനം

‘സന്തോഷം’ പങ്കിടാന്‍ കായിക മന്ത്രിയെ സന്ദര്‍ശിച്ചു

‘സന്തോഷം’ പങ്കിടാന്‍ കായിക മന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീട നേട്ടത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ച ഫുട്‌ബോള്‍ താരങ്ങള്‍  കായികമന്ത്രി ഇ പി ജയരാജനെ സന്ദര്‍ശിച്ചു. കഴിഞ്ഞയാഴ്ചയാണ്  ടീമംഗങ്ങളായിരുന്ന 11 പേര്‍ ജോലിയില്‍ പ്രവേശിച്ചത്. ഈ സന്തോഷം പങ്കുവെക്കാനാണ് താരങ്ങള്‍ മന്ത്രിയുടെ അടുത്തെത്തിയത്. താരങ്ങള്‍ക്ക് തുടര്‍ന്നും എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനാനുമതിയില്ല, അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കും: മന്ത്രി ഇ പി ജയരാജന്‍  

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനാനുമതിയില്ല, അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കും: മന്ത്രി ഇ പി ജയരാജന്‍  

തിരുവനന്തപുരം: പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. എം എല്‍ എമാരായ മുല്ലക്കര രത്‌നാകരന്‍, ഗീതാ ഗോപി, ഇ കെ വിജയന്‍, എല്‍ദോ എബ്രഹാം എന്നിവരുടെ ചോദ്യങ്ങള്‍ക്ക്

അന്താരാഷ്ട്ര കായിക പ്രദര്‍ശനം ‘ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020’-ന് തുടക്കം

അന്താരാഷ്ട്ര കായിക പ്രദര്‍ശനം ‘ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020’-ന് തുടക്കം

തിരുവനന്തപുരം: കായികവകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത്  ത്രിദിന അന്താരാഷ്ട്ര കായിക പ്രദര്‍ശനം 'ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020'-ന്  തുടക്കം. കായികോപകരണങ്ങളുടെ വ്യവസായ വാണിജ്യ വിപണന സാദ്ധ്യതകള്‍ക്ക് വേദിയൊരുക്കുന്ന പ്രദര്‍ശനം തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക്  കായിക മന്ത്രി  ഇ പി

ശബരിമേളകളില്‍ 78 ലക്ഷത്തിന്റെ വില്‍പന

ശബരിമേളകളില്‍ 78 ലക്ഷത്തിന്റെ വില്‍പന

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളങ്ങളില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച വിപണന മേളകളില്‍ (ശബരി മേള 2019) 78 ലക്ഷം രൂപയുടെ (78,38912) വില്‍പന. 4 ഇടത്താവളങ്ങളിലായി ഒന്നരമാസം നടത്തിയ മേളയില്‍ 2.75 ലക്ഷം ആളുകള്‍ എത്തി. പത്തനംതിട്ട ജില്ലയിലെ പന്തളത്താണ് ഏറ്റവും കൂടുതല്‍ വില്‍പന

CIMS നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

CIMS നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കള്‍ അതിക്രമിച്ചു കയറിയാല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ സെക്കന്റുകള്‍ക്കുള്ളില്‍ വിവരം എത്തും. വിവിധ കേന്ദ്രങ്ങളിലേക്ക് നിര്‍ദേശവും ലഭിക്കും. സംസ്ഥാന ആഭ്യന്തരവകുപ്പ് വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം കെല്‍ട്രോണുമായി സഹകരിച്ച് ആക്രമണങ്ങളും മോഷണങ്ങളും തടയാന്‍ നൂതന നിരീക്ഷണ സംവിധാനം സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം

സ്‌പോട്‌സ് സ്‌കൂളുകളില്‍ 6, 7 ക്ലാസുകളിലേക്കും പ്രവേശനം

സ്‌പോട്‌സ് സ്‌കൂളുകളില്‍ 6, 7 ക്ലാസുകളിലേക്കും പ്രവേശനം

തിരുവനന്തപുരം: ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലും 6,7 ക്ലാസുകളിലേക്കും കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലേക്കാണ് ഇവിടങ്ങളില്‍ പ്രവേശനം നല്‍കുന്നത്.  ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ തെരഞ്ഞെടുത്ത് മികച്ച പരിശീലനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ്