Loading

Category: Programmes

51 posts

അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി

അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി

തിരുവനന്തപുരം: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച അത്‌ലറ്റുകളായി വളര്‍ത്തിയെടുക്കാന്‍ കായികവകുപ്പ് പരിശീലന പദ്ധതി തുടങ്ങുന്നു. ആദ്യഘട്ടമായി നവംബറില്‍ 6 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. അത്‌ലറ്റിക്‌സില്‍ ലോക നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലെയും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കുട്ടികളെ കണ്ടെത്തി ലോകനിലവാരമുള്ള പരിശീലനം നല്‍കും. വിദഗ്ധപരിശീലകരുടെ

സബീനക്ക് തുണയേകി ലൈഫ്മിഷന്‍

സബീനക്ക് തുണയേകി ലൈഫ്മിഷന്‍

കാസർഗോഡ്: സബീനക്ക് ദുരിതക്കയത്തില്‍  തുണയായി ലൈഫ്മിഷന്‍ വീട് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍  അഞ്ചംഗ കുടുംബത്തിന്റെ ദീര്‍ഘനാളത്തെ സ്വപ്നമാണ് പൂവണിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ വ്യവസായ -കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജനില്‍  നിന്ന് സബീന  ലൈഫ് മിഷന്‍ നിര്‍മ്മിച്ചു

ബീച്ച്‌ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍

ബീച്ച്‌ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന  കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കും. തീരദേശങ്ങളിലെ മികവ് പുലര്‍ത്തുന്ന കായിക പ്രതിഭകളെ കണ്ടെത്തി രാജ്യത്തിന്റെ അഭിമാന താരങ്ങളായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല ഉദ്ഘാടനം

ഭെല്‍-ഇ.എം.എല്ലില്‍ ഓണം അലവന്‍സായി പതിനായിരം രൂപ

ഭെല്‍-ഇ.എം.എല്ലില്‍ ഓണം അലവന്‍സായി പതിനായിരം രൂപ

തിരുവനന്തപുരം: കാസര്‍കോട്ടെ ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ജീവനക്കാര്‍ക്ക് ഓണം അലവന്‍സായി പതിനായിരം രൂപ വീതം നല്‍കി. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) വഴിയാണ് തുക അനുവദിച്ചത്. തുക അനുവദിച്ച സംസ്ഥാന സര്‍ക്കാരിന് ജീവനക്കാര്‍ നന്ദി പറഞ്ഞു. കേന്ദ്ര പൊതുമേഖലാ

ബീച്ച് ഗെയിംസ് ലോഗോ പ്രകാശനം ചെയ്തു

ബീച്ച് ഗെയിംസ് ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന  കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ്-2019ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കായിക മന്ത്രി ഇ പി ജയരാജന്‍ സന്നിഹിതനായിരുന്നു. തീരദേശങ്ങളിലെ  കായിക പ്രോത്സാഹനം  ലക്ഷ്യമിട്ടാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. വോളിബോള്‍, ഫുട്ബോള്‍, കബഡി, വടംവലി

നന്ദി… കൈവിടാതെ  ചേര്‍ത്തുനിര്‍ത്തിയതിന്

നന്ദി… കൈവിടാതെ  ചേര്‍ത്തുനിര്‍ത്തിയതിന്

തിരുവനന്തപുരം: ബുധനാഴ്ച സെക്രട്ടറിയേറ്റിന്റെ പടികയറുമ്പോള്‍ അവര്‍ അത്യാഹ്ലാദത്തിലായിരുന്നു. എല്ലാവരുടെയും കണ്ണുകളില്‍ സ്വപ്‌നസാഫല്യത്തിന്റ തിളക്കം കാണാമായിരുന്നു. 35ാമത്  ദേശീയ ഗെയിംസില്‍ ടീമിനങ്ങളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ താരങ്ങള്‍ മന്ത്രി ഇ പി ജയരാജനെ കാണാനെത്തിയതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ടീമിനത്തിലെ വെള്ളി,വെങ്കല ജേതാക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതിന്

ഇന്ത്യയിലും വിദേശത്തും പ്രിയം കേരള കൈത്തറിക്ക്;  ഇ പി ജയരാജന്‍

ഇന്ത്യയിലും വിദേശത്തും പ്രിയം കേരള കൈത്തറിക്ക്;  ഇ പി ജയരാജന്‍

തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും കേരളത്തിലെ കൈത്തറിക്ക് പ്രിയം ഏറിവരുന്നതായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഒപ്പം കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന കോട്ടണ്‍ നൂലിനും വിദേശത്ത് നിന്ന്  കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പിന് കീഴിലുള്ള ഹാന്‍ടെക്സിന്റെ തമ്പാനൂരിലെ നവീകരിച്ച ഷോറൂം  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓണം റിബേറ്റ്

ഖാദി വ്യവസായത്തിലെ പ്രതിസന്ധി മാറ്റാന്‍  നവംബര്‍ മാസത്തോടെ പ്രത്യേക പദ്ധതികള്‍: മന്ത്രി ഇ പി ജയരാജന്‍ ഖാദി തൊഴിലാളികളുടെ പുതുക്കിയ മിനിമം വേതനം വിതരണം ചെയ്തു

ഖാദി വ്യവസായത്തിലെ പ്രതിസന്ധി മാറ്റാന്‍  നവംബര്‍ മാസത്തോടെ പ്രത്യേക പദ്ധതികള്‍: മന്ത്രി ഇ പി ജയരാജന്‍ ഖാദി തൊഴിലാളികളുടെ പുതുക്കിയ മിനിമം വേതനം വിതരണം ചെയ്തു

ഇന്ത്യന്‍ ദേശീയതയുടെ മുഖമായ ഖാദി മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ നവംബര്‍ മാസത്തോടെ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഇതിനായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരികയാണ്. മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും

ഓണത്തിന് ഒരു കുട്ടപ്പൂവ്;  അത്തം ദിനത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കം

ഓണത്തിന് ഒരു കുട്ടപ്പൂവ്;  അത്തം ദിനത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കം

തില്ലങ്കേരിയില്‍ വര്‍ണ്ണ വസന്തം തീര്‍ത്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പിന്  അത്തം ദിനത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി തില്ലങ്കേരി പഞ്ചായത്തില്‍ നടപ്പിലാക്കിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പുഷ്പകൃഷിക്ക് നല്ലൊരു വിപണിയാണ് കേരളത്തിലുള്ളതെന്നും അത്

തില്ലങ്കേരി സ്‌കൂളില്‍ മുളയില്‍ തീര്‍ത്ത ഫര്‍ണീച്ചറുകളൊരുക്കി  ബാംബു കോര്‍പറേഷന്‍ സംസ്ഥാനതല ഉദ്ഘാടനം ഇ പി ജയരാജന്‍ നിര്‍വഹിച്ചു

തില്ലങ്കേരി സ്‌കൂളില്‍ മുളയില്‍ തീര്‍ത്ത ഫര്‍ണീച്ചറുകളൊരുക്കി  ബാംബു കോര്‍പറേഷന്‍ സംസ്ഥാനതല ഉദ്ഘാടനം ഇ പി ജയരാജന്‍ നിര്‍വഹിച്ചു

തില്ലങ്കേരി ഗവ. യു പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിലേക്ക് മുള കൊണ്ട് നിര്‍മ്മിച്ച ഫര്‍ണീച്ചറുകളൊരുക്കി സംസ്ഥാന ബാംബു കോര്‍പറേഷന്‍. വ്യവസായ വ്യാപനത്തിന്റെ ഭാഗമായി കോര്‍പറേഷന്‍ നിര്‍മ്മിച്ച ഓഫീസ് ഫര്‍ണീച്ചറുകളുടെ സംസ്ഥാനതല വിതണോദ്ഘാടനം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. കേരളത്തില്‍ ബാംബു