കുട്ടികളില്‍നിന്ന് ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം ലഭ്യമാക്കാന്‍ 'കിക്ക് ഓഫ്' ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ പരിശീലന പദ്ധതി കായികവകുപ്പ് ആരംഭിക്കുമെന്ന് കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 24ന് കണ്ണൂര്‍ കല്യാശ്ശേരി കെ.പി.ആര്‍.ജി.എച്ച്.എസ്.എസില്‍ നടക്കും. ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു പരിശീലനകേന്ദ്രമെങ്കിലും ഉണ്ടായിരിക്കും.