സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെ.എസ്.ഐ.ഡി.സി) നേതൃത്വത്തിൽ സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നിലവിലെ സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. മാർച്ച് 4ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ കൊച്ചി റെനായ് ഹോട്ടലിൽ വെച്ച് നടക്കുന്ന ‘ഗ്രോത് ലാബ്’ പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. 5 കോടി രൂപ മുതൽ 50 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്കാണ് മുൻഗണന. കമ്പനികളുടെ പ്രൊമോട്ടർമാർ നേരിട്ട് പങ്കെടുക്കണം. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി (ഡി.യു.കെ) യുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. താൽപര്യമുള്ള കമ്പനികൾ കെ.എസ്.ഐ.സി.സിയുടെ വെബ്‌സൈറ്റിൽ www.ksidc.org/investment/growth-lab/ എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +917025355299, +91-471-2318922.