നിയമസഭ മണ്ഡലം

കളമശ്ശേരി

കേരളത്തിലെ 140 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കളമശ്ശേരി സംസ്ഥാന അസംബ്ലി മണ്ഡലം. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 7 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണിത്.
എറണാകുളം ലോക്സഭാ മണ്ഡലത്തിന് കീഴിൽ വാശിയേറിയ മത്സരം നടക്കുന്ന നിയമസഭാ മണ്ഡലമാണ് ഇത്.

കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖല സ്ഥിതി ചെയ്യുന്ന കളമശേരി നിയോജകമണ്ഡലത്തിൽ വ്യവസായ മേഖലയ്‌ക്കൊപ്പം കാർഷിക മേഖലയ്ക്കും അതിയായ പ്രാധാന്യമുണ്ട്. കളമശ്ശേരി, ഏലൂര്‍ മുന്‍സിപ്പാലിറ്റികളും ആലങ്ങാട്, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാല്ലൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന കളമശ്ശേരി മണ്ഡലം 2011ലാണ് രൂപീകൃതമാകുന്നത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎ പി.രാജീവ് ആണ്.