Meeting of MLAs of Ernakulam district to assess the industrial development potential of the district

എറണാകുളം ജില്ലയിലെ വ്യവസായ വികസന സാധ്യതകൾ വിലയിരുത്തുന്നതിനായി ജില്ലയിലെ എംഎൽഎമാരുടെ യോഗം

എറണാകുളം ജില്ലയിലെ വ്യവസായ വികസന സാധ്യതകൾ വിലയിരുത്തുന്നതിനായിജില്ലയിലെ എംഎൽഎമാരുടെ യോഗം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ചേർന്നു.’മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും എംഎൽഎമാരെ പ്രത്യേകം കാണുന്നുണ്ട്. എറണാകുളം ജില്ലയിലെ പരിപാടിയോടനുബന്ധിച്ച് ഇത് നടന്നിരുന്നില്ല. ഇക്കാരണം കൊണ്ടാണ് തിരുവനന്തപുരത്ത് പ്രത്യേക കൂടിക്കാഴ്ച ഒരുക്കിയത്.

പൊതുമേഖലാ സ്ഥാപനങ്ങൾ അവരുടെ പ്രധാന പ്രവർത്തനമേഖല വിട്ട് കരാറുകൾ എടുക്കുന്നത് സംബന്ധിച്ച പ്രശ്നം, പെട്രോകെമിക്കൽ പാർക്ക് സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കുന്നത് സംബന്ധിച്ച നടപടികൾ,എടവനക്കാട് ഇൻഡസ്ട്രിയൽ പോർട്ട് സ്ഥാപിക്കുന്നത് സംബന്ധിച്ച നിർദ്ദേശം, ഹൈക്കോടതിക്ക് സമീപമുള്ള ടാറ്റാ കമ്പനിയുടെ സ്ഥലം വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പ്രശ്നങ്ങൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിന് സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥനെ നിയമിക്കുന്നത് സംബന്ധിച്ച് പ്രശ്നം, ചെറുകിട വ്യവസായ മേഖലയിലെ സാധ്യതകൾ, മലബാർ സിമൻറ്സിന്റെ കൊച്ചി തുറമുഖത്തെ പുതിയ യൂണിറ്റ് എന്നിവയെല്ലാം ചർച്ചാ വിഷയമായി.എംഎൽഎമാർ ഉന്നയിച്ച വിഷയങ്ങൾ സജീവമായി പരിഗണിക്കുകയും തുടർനടപടികളിലേക്ക് കടക്കുകയും ചെയ്യും.