Made in Kerala brand outlets in all local bodies

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മെയ്ഡ് ഇൻ കേരള ബ്രാന്റ് വിൽപനശാലകൾ 

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മെയ്ഡ് ഇൻ കേരള ബ്രാന്റ് വിൽപനശാലകൾ ആരംഭിക്കും. കേരളത്തിൽ ഉൽപാദിപ്പിച്ചതും മെയ്ഡ് ഇൻ കേരള സാക്ഷ്യപത്രം ലഭിച്ചതുമായ എല്ലാത്തരം ഉൽപന്നങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായിരിക്കും ഇവ.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.പൊതു സഹായകകേന്ദ്രങ്ങൾ, വിപണന സഹായ പദ്ധതികൾ എന്നിവയും സംരംഭക വർഷത്തിന്റെ ഭാഗമായി ആരംഭിക്കും . ഓരോ തദ്ദേശസ്ഥാപനത്തിലും സംരംഭകരെ സഹായിക്കാനും പരാതി പരിഹാരത്തിനും സംരംഭനടത്തിപ്പ് എളുപ്പമാക്കുന്നതിനുമുള്ള സംവിധാനം നിലവിലുണ്ട് .