പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാകയുയർന്നു.മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊണ്ടുവന്ന പതാക രാവിലെ 11 മണിയോടെ കൂടിയാണ് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്തിയത്. സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ പതാകയുയർത്തിയതിനു ശേഷം നടന്ന സമ്മേളനത്തിൽ പങ്കെടുത്തു .

ഇന്നലെ വലിയ ചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ പുന്നപ്രയിലും വയലാറിലും പതാകകൾ ഉയർന്നിരുന്നു.ഇന്ന്‌ വൈകിട്ട് മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയരും. 27 വയലാറിൽ ആണ് വാരാചരണത്തിന് സമാപനം