നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ കടൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കെ.എസ്.ഐ.ഡി.സി നിർമ്മിച്ചിരിക്കുന്ന മെഗാ ഫുഡ് പാർക്ക് നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യും. ഗോഡൗൺ, കോൾഡ് സ്റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റർ, പാർക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, റോഡ്, വ്യവസായികൾക്ക് വാടകയ്ക്ക് എടുക്കാവുന്ന കെട്ടിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ വിവിധ കമ്പനികൾ പാർക്കിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 68 ഏക്കറിലായി 128.49 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന നൂതനമായ പാർക്ക് കേരളത്തിലെ ഫുഡ് പ്രൊസസിങ്ങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.