PSUs at operating profit

പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തില്‍

 

വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ 2021-22 സാമ്പത്തിക വർഷത്തിൽ 384.68 കോടി പ്രവർത്തന ലാഭം നേടിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പൊതുമേഖലയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വെളിവാക്കുന്നതാണ്. 2020-21 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 245.62% വർധനവാണ് പ്രവർത്തന ലാഭത്തിൽ ഇത്തവണ ഉണ്ടായിരിക്കുന്നത്.

ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ 2016-17 വർഷത്തിൽ 40.38 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നേടിയത്. കോവിഡ് സാഹചര്യത്തിലും മികച്ച രീതിയിൽ വ്യവസായ വകുപ്പ് നടത്തിയ ഇടപെടലുകൾ കഴിഞ്ഞ വർഷവും 111.30 കോടിയുടെ പ്രവർത്തന ലാഭം കൈവരിക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കിയിരുന്നു. പൊതുമേഖലയിലെ വ്യവസായശാലകളുടെ വളർച്ചയ്ക്ക് മികച്ച രീതിയിൽ തുടർച്ചയുണ്ടാക്കാൻ വ്യവസായ വകുപ്പിന് സാധിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 273.38 കോടി രൂപയുടെ ലാഭം ഇത്തവണ കൈവരിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവ് നേടിയിരിക്കുന്നു എന്നത് വരും വർഷങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തന ലാഭം കൈവരിക്കുമെന്ന പ്രതീക്ഷ നൽകുന്ന നേട്ടമാണ്.