കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ടിസിഎസ്;ഇന്നവേഷൻ പാർക്കിനുള്ള ധാരണാപത്രം ഒപ്പുവച്ചു; പതിനായിരം തൊഴിലവസരങ്ങൾ.
ലോകത്തെ പ്രമുഖ ഐ.ടി സേവനദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടി.സി.എസ്) കൊച്ചി കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ ഇന്നവേഷൻ പാർക്ക്സ്ഥാ പിക്കും. ഇതിനായുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റേയും വ്യവസായ മന്ത്രി പി.രാജീവിന്റേയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസും ടി.സി.എസ് കേരള വൈസ് പ്രസിഡന്റ് ദിനേഷ് പി. തമ്പിയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
ഇലക്ട്രോണിക് ഹാർഡ്വെയർ ആൻഡ് ഐ ടി – ഐ ടി ഇ എസ് യൂണിറ്റിനായി 36.84 ഏക്കർ സ്ഥലം ടി.സി.എസിന് അനുവദിച്ചുകൊണ്ടുള്ള ധാരണാപത്രത്തിൽ ആണ്. കിൻഫ്രയും ടി.സി.എസ് പ്രതിനിധിയും ഒപ്പുവെച്ചത്.പതിനായിരത്തോളം തൊഴിലവസരങ്ങളാണ് ക്യാമ്പസ് പൂർണമായും പ്രവർത്തനക്ഷമം ആകുമ്പോൾ പ്രതീക്ഷിക്കുന്നത്.
2023 – 24 ൽ ആദ്യഘട്ടം പ്രവർത്തനമാരംഭിക്കും. ഇന്ത്യയിലും ആഗോളതലത്തിലും ഐടി – ഐ ടി ഇ എസ് മേഖലയിൽ മികവ് തെളിയിച്ച സ്ഥാപനമാണ് ടിസിഎസ്. 16 ലക്ഷം ചതുരശ്രഅടി പ്രദേശത്താണ് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുക. ഐടി കോംപ്ളക്സിനായി 440 കോടി രൂപയും മറ്റ് അനുബന്ധ വികസനത്തിനായി 250 കോടി രൂപയുമാണ് ടിസിഎസ് വകയിരുത്തിയിരിക്കുന്നത്.
ഈ സർക്കാർ ചുമതലയേറ്റശേഷം ധാരണാപത്രം ഒപ്പുവെക്കുന്ന രണ്ടാമത്തെ പ്രമുഖ നിക്ഷേപ പദ്ധതിയാണിത്.പ്രമുഖ ഡിസൈൻ ടെക്നോളജി സേവനദാതാക്കളായ ടാറ്റാ എൽക്സിയുമായി ഒപ്പിട്ട ധാരണാപത്രം പ്രകാരം 75 കോടി രൂപയുടെ നിക്ഷേപം നടത്താൻ ധാരണയായിരുന്നു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. .കെ ഇളങ്കോവനും പങ്കെടുത്തു.