Iron is separated from the ionoxide. The first load of Kalliat was sent to TMT and KML

അയണോക്സൈഡിൽ നിന്ന് ഇരുമ്പ് വേർതിരിച്ചു.
ആദ്യലോഡ് കള്ളിയത്ത് ടി.എം.ടി.യിലേക്ക് അയച്ച് കെ.എം.എം.എൽ

ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയണോക്സൈഡിൽ നിന്ന് ഇരുമ്പ് മാത്രമായി വേർതിരിച്ച് ആദ്യലോഡ് കള്ളിയത്ത് ടി.എം.ടിയിലേക്ക് അയച്ച് കെ.എം.എം.എൽ. കമ്പനിയുടെ തന്നെ റിസേർച്ച് ആന്റ് ഡവലപ്മെന്റ് വിഭാഗം കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെയാണ് അയണോക്സൈഡിൽ നിന്നും ഇരുമ്പ് വേർതിരിച്ച് അയൺ സിന്റർ നിർമ്മിച്ചത്.

ആദ്യഘട്ടമായി 5 ടൺ അയൺ സിന്ററുകളാണ് കെ.എം.എം.എല്ലിൽ നിന്നും അയച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കമ്പനിയുടെ നിലവിലുള്ള പ്ലാന്റിൽ തന്നെയാണ് അയൺ സിന്ററുകൾ ഉൽപാദിപ്പിച്ചത്. ഇവ ടി.എം.ടി കമ്പികൾ നിർമ്മിക്കാൻ ഇരുമ്പ് അയിരിന് തുല്യമായി ഉപയോഗിക്കാം എന്ന് ടി.എം.ടി കമ്പി ഉണ്ടാക്കുന്ന കമ്പനികളിൽ പരീക്ഷിച്ച് വിജയിച്ചിരുന്നു.

പുതിയതായി കണ്ടെത്തിയ സാങ്കേതിക വിദ്യയുടെ പേറ്റന്റ് ലഭിക്കുന്നതിന് കമ്പനി അപേക്ഷിച്ചിട്ടുണ്ട്. ഉൽപാദനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയോണോക്സൈഡ് വലിയ പോണ്ടുകളിൽ സംരക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതോടെ അയണോക്സൈഡ് മൂലമുണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും സാമ്പത്തിക നേട്ടം കൈവരിക്കാനും കെ.എം.എം.എല്ലിന് കഴിയും.