കയര്‍ – പദ്ധതി വിഹിതത്തിന്‍റെയും ധനസഹായങ്ങളുടെയും വിതരണോദ്ഘാടനം നടന്നു

കയര്‍ സഹകരണ സംഘങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്‍റെയും മറ്റ് ധനസഹായങ്ങളുടെയും വിതരണോദ്ഘാടനം ആലപ്പുഴ കയര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്നു. കയര്‍ മേഖലയില്‍ സമഗ്രമായ മാറ്റം
അനിവാര്യമായതിനാല്‍

പ്രതിസന്ധി പരിഹരിക്കുന്നതിന് കയര്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ ചിലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായ മാറ്റം തൊഴിലാളികളുടെ ജീവിതത്തില്‍ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ മാറ്റം വന്നേ തീരൂ.

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടാം പുനഃസംഘടന കയര്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ചകിരിയുടെയും കയറിന്‍റെയും ഉത്പാദനം വര്‍ധിച്ചു. തൊഴിലാളികളുടെ വരുമാനം ഉയര്‍ന്നു. സൊസൈറ്റികള്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറിത്തുടങ്ങി. രണ്ടാം പുനഃസംഘടനയുടെ തുടര്‍ച്ചയെന്നോണം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുണ്ട്.

ഉത്പാദനച്ചിലവ് കുറയ്ക്കാനും ഗുണനിലവാരം ഉയര്‍ത്താനും വൈവിധ്യവത്കരണം ഫലപ്രദമായി നടപ്പാക്കാനും സാധിച്ചാല്‍ മാത്രമേ കയര്‍ മേഖലയ്ക്ക് ഗണ്യമായ മുന്നേറ്റം നടത്താന്‍ സാധിക്കൂ.