New cashew products in the market for Onam

ഓണത്തിന് പുതിയ കശുവണ്ടി ഉത്പന്നങ്ങൾ വിപണിയിൽ

സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് പുതിയ എട്ട് ഇനം കശുവണ്ടി ഉത്പന്നങ്ങൾ വിപണിയിലിറക്കി. ഇതോടെ 24 ഇനം മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. കാഷ്യു വിറ്റ പിസ്ത, കാർഡമം, വാനില, ചോക്‌ളേറ്റ്, വാനില മിൽക്ക് ഷേക്ക്, ഫ്‌ളേവേഡ് കാഷ്യു ഉത്പന്നങ്ങൾ (ചില്ലി, ഗാർളിക് കോട്ടഡ് കാഷ്യു, സാൾട്ട് ആന്റ് പെപ്പർ കോട്ടഡ് കാഷ്യു, റെഡ് ചില്ലി കോട്ടഡ് കാഷ്യു) കാഷ്യു വിറ്റ, കാഷ്യു പൗഡർ, കാഷ്യു സൂപ്പ്, കാഷ്യു സോഡ, കാഷ്യു ആപ്പിൾ സ്‌ക്വാഷ്, കാഷ്യു പൈൻ ജാം തുടങ്ങിയവയാണ് വിപണിയിലെ ഉത്പന്നങ്ങൾ.

കർഷകരിൽ നിന്ന് നേരിട്ട് സഹകരണ ബാങ്കുകൾ വഴി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് സമാഹരിച്ച നാടൻ തോട്ടണ്ടിയിൽ നിന്നുള്ള കശുവണ്ടിപ്പരിപ്പാണ് ഓണക്കാലത്ത് കോർപറേഷൻ വിപണിയിൽ ഇറക്കിയിരിക്കുന്നത്. ഓണത്തിന് ഔട്ട്‌ലെറ്റുകൾ വഴി 30 ശതമാനം ഡിസ്‌കൗണ്ടിലാണ് വിൽപന. കാഷ്യു കോർപറേഷന്റെ ഒരു മൊബൈൽ ഔട്ട്‌ലെറ്റ് എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നുണ്ട്.