SIFL Hi-Tech on track for expansion

എസ്.ഐ.എഫ്.എൽ ഹൈടെക് വിപുലീകരണത്തിൽ പാതയിൽ

ചാന്ദ്രയാൻ 3 മിഷനിൽ പങ്കാളിയായിട്ടുള്ള സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ എസ്.ഐ.എഫ്.എൽ ഹൈടെക് എക്സ്പാൻഷൻ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി 4 ഹൈടെക് മെഷിനറികളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. SIFL ഷൊർണ്ണൂർ മെഷീനിംഗ് യൂണിറ്റിലാണ് 3 കോടി രൂപയുടെ മെഷീനുകൾ പുതുതായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കോർഡിനേറ്റ് മെഷറിങ്ങ് മെഷീൻ, സി എൻ സി ഹൊറിസോണ്ടൽ ലെയിത്ത്, സി എൻ സി വെർട്ടിക്കൽ മെഷീനിങ്ങ് സെൻ്റർ, സി എൻ സി വെർട്ടിക്കൽ ടേണിങ്ങ് സെൻ്റർ എന്നീ നാല് മെഷീനുകൾ നിർമ്മാണഘട്ടത്തിൽ കൃത്യത ഉറപ്പ് വരുത്താൻ ഏറെ സഹായകമാകും. ഈ വികസന പദ്ധതിക്കൊപ്പം മാസ്റ്റർ പ്ലാൻ പ്രകാരമുള്ള മറ്റ് പദ്ധതികൾ കൂടി നടപ്പിലാക്കുന്നതുവഴി അടുത്ത 2 സാമ്പത്തികവർഷത്തിനകം 100 കോടി വിറ്റുവരവ് എന്ന നാഴികക്കല്ല് കൈവരിക്കാൻ SIFL പ്രാപ്തമാക്കപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.