വ്യവസായ വകുപ്പ് മുഖേന ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കായുള്ള മാർജിൻ മണി വായ്പ പദ്ധതിയിൽ തിരിച്ചടവ് കുടിശ്ശിക വരുത്തിയിട്ടുളളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. സംരംഭകർക്ക് മാർജിൻ മണി വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിനുളള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഇനി ദീർഘിപ്പിക്കുകയില്ല എന്ന നിബന്ധനയോടെ 2023 സെപ്റ്റംബർ മൂന്ന് വരെ ദീർഘിപ്പിച്ച് ഉത്തരവായി. 2023 സെപ്തംബർ മൂന്ന് വരെ ഈ പദ്ധതി പ്രകാരം വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾ തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകൾ, അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർമാർ എന്നിവരിൽ നിന്നും ലഭിക്കും. ഈ അവസരം ഉപയോഗപ്പെടുത്താത്ത പക്ഷം കുടിശ്ശിക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കും.
ഫോൺ – 0487 2361945 , 2360847.