CAIRFED with Onam marketing plans

ഓണം വിപണന പദ്ധതികളുമായി കയർഫെഡ്

⮚ ആഗസ്റ്റ് ആദ്യം മുതൽ കയർഫെഡിൻറ മിന്നും പൊന്നോണം വിപണന പദ്ധികൾ

⮚ സംസ്ഥാനമൊട്ടാകെ വിപണനശാലകൾ സജ്ജമായി

കയർഫെഡിൻറെ നേതൃത്വത്തിൽ ഓണം വിപണന പ്രത്യേക പദ്ധതികൾ ആഗസ്റ്റ് മുതൽ സെപ്റ്റംബർ 15 വരെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. ഈ ഓണക്കാലത്ത് കയർഫെഡിൻറെ നിലവിലുള്ള സ്വന്തം ഷോറൂമുകൾക്കും ഏജൻസികൾക്കും പുറമേ സംസ്ഥാനത്തൊട്ടാകെ കയർഫെഡ് ഓണക്കാല താൽക്കാലിക വിപണനശാലകളും തുടങ്ങുന്നതാണ്. കേരളത്തിൻറെ എല്ലാ പ്രധാന പട്ടണങ്ങളിലും കയർഫെഡിൻറെ ഷോറുമുകളും ഏജൻസികളും താൽക്കാലിക സ്റ്റാളുകളും പ്രവർത്തന സജ്ജമായി. ഈ ഓണം വിപണനശാലകളിൽ നിന്നും 50 ശതമാനം വരെ ഡിസ്കൗണ്ടിൽ കയർ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

ഈ വിപണനശാലകൾ വഴി കയർഫെഡിൻറെ നൂതനവും വൈവിധ്യവുമാർന്ന ഉൽപന്നങ്ങളായ റബറൈസ്ഡ് കയർ മെത്തകൾ, കയർ മാറ്റുകൾ, മാറ്റിംഗ്സുകൾ, പി.വി.സി ടഫ്റ്റഡ് മാറ്റുകൾ, റബ്ബർ ബാക്ക്ഡ് ഡോർ മാറ്റുകൾ, കയർ ടൈലുകൾ, മനോഹരമായ വിവിധ ഡിസൈനിലും വർണ്ണത്തിലും അളവിലുമുള്ള കയർ ചവിട്ടികൾ, കയർഫെഡ് കൊക്കോഫെർട്ട് ജൈവവളം, പ്രകൃതിസൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട്, ഇനാക്കുലേറ്റഡ് പിത്ത് തുടങ്ങി നിരവധിയായ ഉത്പന്നങ്ങളാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഈ ഓണത്തോടനുബന്ധിച്ച് വൻപിച്ച വില കുറവിലാണ് ഉൽപന്നങ്ങൾ നൽകുന്നത്. കയർഫെഡിൻറെ ബ്രാൻറഡ് ഉൽപ്പന്നമായ കയർഫെഡ് മെത്തകൾക്ക് 50 ശതമാനം വിലകുറവും ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുത്ത മെത്തകൾ ഒരെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം തികച്ചും സൗജന്യം എന്ന പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്.

കയർഫെഡ് “മിന്നും പൊന്നോണം ” ഓണ സമ്മാനപദ്ധതി

കയർഫെഡ് ഷോറൂം, പ്രദർശനശാലകൾ, ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നും ഓണം വിപണന പദ്ധതി പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് മിന്നും പൊന്നാണം പദ്ധതിപ്രകാരം നറുക്കെടുപ്പിലൂടെ സ്വർണ്ണ സമ്മാന പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നു. കൂപ്പൺ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗൃശാലിയ്ക്ക് താഴെ പറയും പ്രകാരം സമ്മാനങ്ങൾ ലഭിക്കുന്നതാണ്. ഒന്നാം സമ്മാനം-3 പവൻ സ്വർണ്ണം, രണ്ടാം സമ്മാനം-2 പവൻ സ്വർണ്ണം, മൂന്നാം സമ്മാനം-1 പവൻ സ്വർണ്ണം. കൂടാതെ 50 പേർക്ക് 1 ഗ്രാം വീതം സമാശ്വാസ സമ്മാനങ്ങളും നൽകുന്നതാണ്.

കൂടാതെ താഴെപറയുന്ന പദ്ധതികളും ഈ ഓണക്കാലത്തോടനുബന്ധിച്ച് നടപ്പിലാക്കുന്നു.

● സർക്കാർ, പൊതുമേഖല, കയർ മേഖല, മറ്റ് പൊതുമേഖലാ സ്ഥാപനം, സഹകരണ മേഖല എന്നിവിങ്ങളിലെ ജീവനക്കാർ, അദ്ധ്യാപകർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് അവരുടെ സ്ഥാപനത്തിൻറെ ഐ.ഡി കാർഡ് സ്വയം സാക്ഷിയപ്പെടുത്തിയത് ബന്ധപ്പെട്ട കയർഫെഡ് വിപണനശാലയിൽ ഹാജരാക്കുന്നമുറയ്ക്കു 38 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ടിൽ അതാത് ഷോറൂമുകളിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ ഉൽപ്പന്നങ്ങൾ സൗജന്യമായി എത്തിച്ച് നൽകുന്നു.

● കയർഫെഡ് പുതുതായി വിപണിയിൽ ഇറക്കുന്ന കയർഫെഡ് ലൈഫ് മാട്രസ് രണ്ട് വ്യത്യസ്ത ഓഫറിൽ ഈ ഓണത്തിന് അവതരിപ്പിക്കുന്നു. 6800/- രൂപ വിലയുള്ള ഡബിൾകോട്ട് മെത്ത വാങ്ങുമ്പോൾ അതേ അളവിലുള്ള ഡബിൾകോട്ട് മെത്ത സൗജന്യമായി ലഭിക്കുന്ന ഓഫറും ഇതേ വിലയുള്ള മെത്ത വാങ്ങുമ്പോൾ ങഞജ വിലയിൽ നിന്നും 50% ഡിസ്കൗണ്ട് നൽകി 3400/- രൂപ നിരക്കിൽ കസ്റ്റമറിന് വാങ്ങാൻ കഴിയുന്നതാണ്. കയർഫെഡ് ലൈഫ് മാട്രസ്സ് ശ്രേണിയിൽ പ്രാരംഭഘട്ടത്തിൽ ഡബിൾകോട്ട് മെത്തയ്യ്ക്കും സിംഗിൾകോട്ട് മെത്തയ്ക്കും മേൽ സൂചിപ്പിച്ച ഓഫറുകൾ നൽകുന്നുണ്ട്.

● സംസ്ഥാനത്ത് സഹകരണ വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമിക സർവ്വീസ് സഹകരണ ബാങ്കുകൾ വഴി കയർഫെഡ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള ഒരു പദ്ധതി ഈ ഓണക്കാലത്ത് ആരംഭിക്കുവാൻ കയർഫെഡ് തീരുമാനിച്ചിട്ടുണ്ട്. കയർഫെഡിൻറെ ഉൽപ്പന്നങ്ങൾ നിലവിൽ കയർഫെഡ് സ്വന്ത്ം ഷോറൂമുകൾ, ഏജൻസികൾ, വിണന മേളകളിലെ താൽക്കാലിക സ്റ്റാളുകൾ എന്നിവ മുഖാന്തിരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. കയർഫെഡ് ഉൽപ്പന്നങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിൻറെ ഭാഗമായി കയർഫെഡിൻറെ എല്ലാത്തരം ഉൽപ്പന്നങ്ങളും ആകർഷകമായ വിലകുറവിൽ പ്രാഥമിക സഹകരണ ബാങ്കുകൾ വഴി ലഭ്യമാക്കാനാണ് കയർഫെഡ് ഈ ഓണക്കാലത്ത് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഈ സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണം.

● കൺസ്യൂമർഫെഡിൽ നിന്നും കയർഫെഡ് വിലയ്ക്കുവാങ്ങി രൂപപ്പെടുത്തിയ സഞ്ചരിക്കുന്ന വിപണനശാല ആലപ്പുഴ കണിച്ചുകുളങ്ങരയിൽ വച്ച് ബഹു. സംസ്ഥാന വ്യവസായ കയർ നിയമ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവ് ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. കയർഫെഡിൻറെ സഞ്ചരിക്കുന്ന രണ്ടു വിപണനശാലകൾ കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ ജില്ലകളിലും സഞ്ചരിച്ച് കയർഫെഡ് ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതനുസരിച്ച് ഈ വിപണനശാലകൾ നിലവിൽ തിരുവനന്തപുരം, കോഴീക്കോട് ജില്ലകളിൽ പര്യടനം നടത്തിവരുന്നു. കയർഫെഡ് ഉൽപ്പന്നങ്ങൾ ഓരോ ഉപഭോക്താവിൻറെയും അടുക്കലേയ്ക്ക് എത്തിക്കുന്ന ഈ പദ്ധതി വിജയകരമായി മുന്നേറുന്നു. ഈ ഓണക്കാലപദ്ധതിപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ഈ സഞ്ചരിക്കുന്ന വിപണനശാലകളിലും ലഭ്യമാണ്.

● കൺസ്യൂമർഫെഡിൻറെ തെരഞ്ഞെടുക്കപ്പെട്ട 12 സ്റ്റാളുകളിലും ഈ ഓണക്കാലത്ത് കയർഫെഡ് ഉൽപ്പന്നങ്ങൾ ഓണം ഓഫറിൽ ലഭ്യമാക്കുന്നതാണ്.

കയർഫെഡിൽ സ്റ്റോക്ക് ഉണ്ടായിരുന്ന പരമ്പരാഗത കയറും മെഷീനിൽ ഉൽപ്പാദിപ്പിച്ച എ.എസ്.എം കയറും ഡിസ്കൗണ്ടിൽ വിറ്റഴിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് കയർഫെഡ് 18555.36 ക്വിൻറൽ പരമ്പരാഗത കയറും 8085.16 ക്വിൻറൽ എ.എസ്.എം കയറും ഉൾപ്പെടെ ആകെ 26640.48 ക്വിൻറൽ കയർ വിറ്റഴിച്ചു. പുതിയതായി സംഭരിച്ച കയർ സാധാരണ ഡിസ്ക്കൗണ്ടിൽ പരമ്പരാഗത കയർ 11,367.97 ക്വിൻറലും, എ.എസ്.എം കയർ 958.25 ക്വിൻറൽ ഉൾപ്പെടെ 12,326.22 ക്വിൻറൽ കയർ വിറ്റഴിച്ചിട്ടുണ്ട്. കയർ വിപണനം കുറവായതിനാൽ കയർ സംഭരിച്ച വകയിൽ കയർ സംഘങ്ങൾക്ക് കയർ വില കുടിശികയായിരുന്നു. തുടർന്ന് 21 കോടിയോളം രൂപ കയർഫെഡ് ഈയിനത്തിൽ വിതരണം ചെയ്തുകഴിഞ്ഞു. സർക്കാരിൽ നിന്നും വിവിധ സാമ്പത്തിക സഹായം വഴിയും കയർ ഭൂവസ്ത്രത്തിൻറെ വിൽപ്പന വഴിയും സമാഹരിക്കാൻ കഴിഞ്ഞ തുക ഉൾപ്പടെ ഉപയോഗി്ച്ചാണ് കുടിശിക വിതരണം ചെയ്യുവാൻ കഴിഞ്ഞത്. സ്റ്റോക്ക് വിറ്റഴിക്കൽ പദ്ധതി പ്രകാരമുള്ള കയർ വിൽപനയുടെ സമയത്ത് സംഭരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. സ്റ്റോക്ക് വിറ്റഴിക്കലിൻറെ ഭാഗമായി കയർഫെഡ് വാടകയ്ക്ക് എടുത്തിരുന്ന 7 ഗോഡൗണുകൾ ഒഴിഞ്ഞു കൊടുക്കുവാനും അതുവഴി പ്രതിമാസം 1,90,000 രൂപയോളം ഉള്ള വാടക ബാധ്യതയിൽ നിന്നും മുക്തി നേടുവാനും കയർഫെഡിന് സാധിച്ചു. തുടർന്ന് കയർ സംഭരണം പുനരാരംഭിക്കുകയും ഇതുവരെ 35235.63 ക്വിൻറൽ പരമ്പരാഗത കയറും 3344.79 ക്വിൻറൽ എ.എസ്.എം കയറും ഉൾപ്പടെ ആകെ 38580.42 ക്വിൻറൽ കയർ പുതുതായി കയർഫെഡ് സ്വന്തം ഗോഡൗണിൽ സംഭരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. കയർ സഹകരണ സംഘങ്ങൾക്ക് നൽകാനുള്ള കയർ വില സർക്കാർ സഹായത്തോടുകൂടി ഓണത്തോടനുവന്ധിച്ച് വിതരണം ചെയ്യുവാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു .

പുത്തൻ കാലഘട്ടത്തിൽ പുതിയ രൂപത്തിൽ, ഉത്പാദന ക്രമത്തിൽ മാറ്റം വരുത്തിക്കൊണ്ടുമാത്രമേ പരമ്പരാഗത വ്യവസായങ്ങൾക്കും മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. ഒപ്പം പരമ്പരാഗത വ്യവസായ തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട്, യന്ത്രവൽക്കരണത്തിലൂടെ കമ്പോളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള കയറും കയർ ഉൽപ്പന്നങ്ങളും നിർമ്മിച്ചുകൊണ്ട് ഈ വ്യവസായത്തിലെ പ്രതിസന്ധിയെ അതിജീവിക്കുവാനാണ് സർക്കാരും കയർഫെഡും പരിശ്രമിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് സഹായകരമായ ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം എന്ന സർക്കാർ മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ട് കയർഫെഡിൻറെ ഓണം പദ്ധതികൾ വിജയിപ്പിക്കുന്നതിന് ഏവരുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.