Kaniv is no longer at home

കനിവ് ഇനി വീട്ടിൽ

കിടപ്പു രോഗികളെ പരിചരിക്കുന്നതിനുള്ള വിപുലമായ ഒരു പദ്ധതി കളമശ്ശേരി മണ്ഡലത്തിൽ ഒരുങ്ങുകയാണ്. ചികിത്സയും ഫിസിയോ തെറാപ്പിയും ആവശ്യമുള്ള കിടപ്പ് രോഗികൾക്ക് അത് ലഭ്യമാക്കാനും കൃത്യമായ ഇടവേളകളിൽ ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ്
#കനിവ്_ഇനി_വീട്ടിൽ എന്ന ഹോം കെയർ പദ്ധതി നാളെ തുടങ്ങുന്നത്.

വിവരണാതീതമായ സങ്കടങ്ങൾ പേറുന്നവരായിരിക്കും കിടപ്പുരോഗികൾ. മാനസികവും ശാരീരികവുമായ പരിചരണം എത്തിച്ച് അവരെ ചേർത്തു നിർത്താൻ, മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും സന്നദ്ധ പ്രവർത്തകരുണ്ടാകും. കനിവ് പാലിയേറ്റീവ് കെയർ സംഘം ഈ രംഗത്ത് നടത്തുന്ന സേവനം നിസ്തുലമാണ്. പുതിയൊരു സേവന മേഖലയിലേക്ക് കൂടി കനിവ് പ്രവേശിക്കുമ്പോൾ ഏവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു.