Quality Award for Coir Corporation

കയർ കോർപ്പറേഷനു ഗുണമേന്മ പുരസ്കാരം

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഖിലേന്ത്യ ബിസിനസ് ഡെവലപ്മെൻ്റ് അസോസിയേഷന്റെ ഈ വർഷത്തെ ഗുണമേന്മ പുരസ്കാരം സംസ്ഥാന കയർ കോർപ്പറേഷന് ലഭിച്ചു.
പരമ്പരാഗത വ്യവസായ രംഗത്ത് കുതിപ്പിന് ശ്രമിക്കുന്ന കയർ കോർപ്പറേഷൻ്റെ നിരവധി ഉൽപ്പന്നങ്ങളുടെ ഗുണമേന്മ വിലയിരുത്തിയതിലൂടെയാണ് പുരസ്കാരത്തിന് അർഹത നേടിയത്. കയർ കോർപറേഷന്റെ കയർഭൂവസ്ത്രം ഉൾപ്പെടെ പരിസ്ഥിതിക്കിണങ്ങിയതും പ്രകൃതിക്ക് സംരക്ഷണമൊരുക്കുന്നതുമായ ഉൽപ്പന്നങ്ങൾ ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു.