'I have a lamb project' to make children self-sufficient

കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിനും ചുറ്റുപാടുകളോടും പ്രകൃതിയോടും കൃഷിയോടും ഇണങ്ങാനും കണയന്നൂർ കാർഷിക വികസന ബാങ്ക് കളമശേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ‘ഹരിത സഹകരണം; എനിക്കുമുണ്ടൊരു കുഞ്ഞാട്’. സ്‌കൂളിലെ തെരഞ്ഞെടുത്ത 10 കുട്ടികൾക്ക് ഓരോ ആട്ടിൻകുട്ടിയെ വീതം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. ആട് പ്രസവിച്ചു 6 മാസം കഴിഞ്ഞാൽ കുഞ്ഞുങ്ങളിലൊന്നിനെ സ്‌കൂളിന് തിരിച്ചു നൽകുകയും ഈ കുഞ്ഞാടിനെ താത്പര്യമുള്ള മറ്റൊരു കുട്ടിക്ക് വളർത്താൻ നൽകുന്നതുമാണ് പദ്ധതി. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായാണ് എനിക്കുമുണ്ടൊരു കുഞ്ഞാട്’ പദ്ധതി നടപ്പാക്കുന്നത്.