കെഎംഎംഎല്ലിൽ ചരിത്രത്തിലെ മികച്ച ലാഭവും വിറ്റുവരവും
പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെഎംഎംഎല്ലിൽ ചരിത്രത്തിലെ മികച്ച ലാഭവും വിറ്റുവരവും.ഈ നേട്ടം വിലയിരുത്തുന്നതിനായി റിവ്യൂ മീറ്റിങ്ങ് സംഘടിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവും വിറ്റുവരവും കൈവരിച്ച ശേഷമുള്ള ആദ്യ റിവ്യൂ മീറ്റിങ്ങ് ആയിരുന്നു . കഴിഞ്ഞ സാമ്പത്തികവർഷം 310.5 കോടി രൂപയുടെ ലാഭം നേടിയ സ്ഥാപനം 1058 കോടിയുടെ വിറ്റുവരവും സ്വന്തമാക്കിയിരുന്നു. റിവ്യൂ മീറ്റിങ്ങിന് ശേഷം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വൈവിദ്ധ്യ വൽക്കരണത്തിനുള്ള സാധ്യതകളും കമ്പനിയെ കൂടുതൽ കരുത്തോടെ മുന്നോട്ടു നയിക്കുന്നതിനുള്ള നിർദ്ദേശങ്ങളും പങ്കുവെച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനികവൽക്കരണത്തിനും വൈവിദ്ധ്യ വൽക്കരണത്തിനും വേണ്ടി തയ്യാറാകിയ മാസ്റ്റർ പ്ലാനിനസരിച്ച് എല്ലാം മുന്നോട്ടുപോവുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരുടെ ട്രെയിനിങ്ങിനും മീറ്റിങ്ങുകൾക്കുമായി ഗസ്റ്റ് ഹൗസിൽ നവീകരിച്ച കോൺഫറൻസ് ഹാള്‍ ഒരുക്കിയിട്ടുണ്ട്.