Industrial policy to change the face of Kerala

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വ്യവസായ നയമാണ് ഈ സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് സെക്റ്ററുകൾ തിരിച്ച്, എല്ലാ സെക്റ്ററുകളിൽ നിന്നുമുള്ള ആളുകളുമായി കരട് നയത്തിന്മേൽ ചർച്ച നടത്തിക്കൊണ്ട് അവരുടെ ആവശ്യങ്ങളും ഉൾപ്പെടുത്തി തികച്ചും വ്യവസായസൗഹൃദമായ നയരൂപീകരണം സാധ്യമായിരിക്കുന്നത്. ഇനി ഈ നയം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. കേരളത്തെ ഇന്ത്യയിലെ തന്നെ ആധുനികവ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റും.