കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് ആഗസ്ത് 23ന്
ആർടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് മേഖലകളിൽ ലോകത്തെ ഏത് മാറ്റങ്ങളും മറ്റേത് സംസ്ഥാനങ്ങളേക്കാളും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സാഹചര്യം കേരളത്തിലാണുള്ളത്. മികച്ച മാനവവിഭവശേഷിയും മറ്റ് സൗകര്യങ്ങളും ലഭ്യമാണെന്നതിനാൽ ഈ മേഖലയിൽ വളർച്ച സാധ്യമാക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ് സംസ്ഥാന സർക്കാർ. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ജെൻ എ.ഐ കോൺക്ലേവ് ഐബിഎമ്മിനൊപ്പം ചേർന്ന് കേരളം സംഘടിപ്പിക്കുകയും ചെയ്തു. ഇനി റോബോട്ടിക്സിലും നമുക്ക് മുന്നേറേണ്ടതുണ്ട്. ഇതിനായി അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേരളം. ആഗസ്ത് 23ന് കൊച്ചിയിൽ നടക്കുന്ന പരിപാടിയിലേക്ക് റോബോട്ടിക്സ് കമ്പനികൾക്ക് ഈ പോസ്റ്ററിലെ ക്യു ആർ കോഡ് വഴി രജിസ്റ്റർ ചെയ്യാം.
റോബോട്ടിക്സ് മേഖലയിൽ ഇൻ്റസ്ട്രി-അക്കാദമിയ സഹകരണത്തിൻ്റെ ഭാഗമായി നൂതന റോബോട്ടിക് വാണിജ്യവൽക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇത് കൂടാതെ റോബോട്ടിക്സ്, ഓട്ടോമേഷൻ മേഖലയിലെ കഴിവും ട്രാക്ക് റെക്കോർഡും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റോബോട്ടിക്സ് ഇന്നൊവേഷൻ/ഇൻകുബേഷൻ സെൻ്ററുകൾ സ്ഥാപിക്കും. റോബോട്ടിക് സൊല്യൂഷൻ വികസനത്തിൽ നിക്ഷേപം ആകർഷിക്കുന്നതിനായി കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം, ഡിസാസ്റ്റർ മാനേജ്മെൻ്റ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ റോബോട്ടിക്സ് പദ്ധതികളുടെ സാധ്യതകൾ ഉയർത്തിക്കാട്ടി അന്താരാഷ്ട്ര എക്സ്പോകളും നിക്ഷേപ റോഡ് ഷോകളും സംഘടിപ്പിക്കുന്നതിനും കേരളം ലക്ഷ്യമിടുന്നുണ്ട്.