All support from the government

കൊച്ചി ഇന്നവേഷൻ സെന്റർ വിപുലപ്പെടുത്താൻ ഐ ബി എം

കൊച്ചിയിലെ ഇന്നവേഷൻ സെന്റർ കൂടുതൽ വിപുലപ്പെടുത്താൻ തീരുമാനിച്ചതായി ലോകത്തെ മുൻ നിര ഐ.ടി കമ്പനികളിലൊന്നായ ഐ.ബി.എം.
ഭാവി വികസന പദ്ധതികൾക്ക് പിന്തുണ തേടി ഐ.ബി.എം പ്രതിനിധികൾ സംസ്ഥാന സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തി.
ഒട്ടേറെ പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന പദ്ധതിക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും.
കാക്കനാട് ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങിയ ഇന്നവേഷൻ സെന്റർ, കൊച്ചി ഗിഫ്റ്റ് സിറ്റി യഥാർത്ഥ്യമാകുന്നതോടെ വലിയ തോതിൽ വികസിപ്പിക്കാൻകഴിയും. ഇന്നവേഷൻ സെന്ററിന്റെ ഭാഗമായി അക്കാദമിക് , ഐ.ടി സ്ഥാപന പങ്കാളിത്തമുള്ള പുതിയ ഒരു ഇക്കോ സിസ്റ്റവും രൂപപ്പെടും. സംസ്ഥാന സർക്കാർ സഹകരണത്തോടെയും വ്യവസായ, ഉന്നത വിദ്യാഭ്യാസവകുപ്പുകളുടെ സജീവ പിന്തുണയോടെയും ലോകോത്തര നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ഇന്നവേഷൻ സെന്ററിന് കഴിയും. സർവ്വകലാശാലകൾ, ഐ.ടി കമ്പനികൾ എന്നിവയും ഇന്നവേഷൻ സെന്റർ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാകും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും ഉൽപന്നങ്ങളും ലഭ്യമാക്കാൻ കഴിയുന്നതും വ്യവസായ വികസനത്തിന് വഴിയൊരുക്കുന്നതുമാണ് ഐ.ബി.എമ്മിന്റെ സംരംഭം. രണ്ടായിരത്തിലേറെ പേർക്ക് തൊഴിൽ നൽകാനും ഇതിലൂടെ കഴിയും.