Khadi board units started in Olarikara

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ 2022-23 വർഷത്തെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഒളരിക്കരയിൽ ആരംഭിച്ച മെഴുകുതിരി, വിളക്ക് തിരി, ചന്ദനത്തിരി നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. 7,10,000 രൂപ ചെലവിലാണ് നിലവിൽ മെഴുകുതിരി ചന്ദനത്തിരി, വിളക്ക്തിരി നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. ഖാദി യൂണിറ്റുകളുടെ ഉത്പന്നങ്ങൾക്ക് മൊത്തമായി വിപണി കണ്ടെത്തും. പുതിയ യൂണിറ്റ് 60 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി വളരും.

ഖാദി ബോർഡ് യൂണിറ്റുകളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും ഗ്രാമ വ്യവസായ യൂണിറ്റ് ആരംഭിക്കുകയും ചെയ്യും .