നിലമ്പൂരിൽ നിന്നുള്ള പുതിയ ടയർ ബ്രാൻ്റായ സിറ്റ്‌കോ ടയറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

നിലമ്പൂരിൽ നിന്നുള്ള പുതിയ ടയർ ബ്രാൻ്റായ സിറ്റ്‌കോ ടയറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

നിലമ്പൂരിൽ നിന്നുള്ള പുതിയ ടയർ ബ്രാൻ്റായ സിറ്റ്‌കോ ടയറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.മാനുഫാക്ചറിങ്ങ് മേഖലയിൽ കേരളത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭത്തിലൂടെ 200ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 കോടി രൂപ ചിലവിൽ 3 ഏക്കർ ഭൂമിയിൽ ഏറനാട് വിജയപുരത്ത് ആരംഭിച്ചിരിക്കുന്ന കമ്പനിയിൽ നിലവിൽ ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ ടയറുകളാണ് നിർമ്മിക്കുന്നത്.
റബ്ബറിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമാണ രംഗത്ത് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളത്. വ്യവസായ വകുപ്പ് ഇത്തരം ഉൽപന്നങ്ങളുമായി വിപണിയിലെത്തുന്നവർക്ക് മികച്ച പിന്തുണയാണ് നൽകിവരുന്നത്. വളരെ പെട്ടെന്ന് തന്നെ വ്യവസായങ്ങളാരംഭിക്കുന്നതിനും തടസങ്ങളില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും ഇപ്പോൾ കേരളത്തിൽ സാധിക്കുന്നുണ്ട്. പുതിയ വ്യവസായ നയം പ്രകാരം റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് സർക്കാർ നൽകുന്നത്. 1050 കോടി രൂപയുടെ റബ്ബർ പാർക്കും കോട്ടയം ജില്ലയിൽ ആരംഭിക്കുന്നുണ്ട്. ഇതിൻ്റെ കൂടി ഭാഗമായി ടയർ നിർമാണ, വിപണന രംഗങ്ങളിലും മാറ്റമുണ്ടാകുന്നു എന്നാണ് പുതിയ ടയർ കമ്പനി സൂചിപ്പിക്കുന്നത്.