വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്തിട്ടുള്ള മാർജിൻ മണി വായ്പ കുടിശ്ശിക അടച്ചു തീർക്കുവാൻ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സാഹായിക്കുന്നതിനായി സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മാർച്ച് 13 മുതൽ 2023 ജൂൺ 3 വരെയുള്ള വായ്പ കുടിശ്ശികയുള്ള യൂണിറ്റുകൾ ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം/ താലൂക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് പദ്ധതി പരമാവധി പ്രയോജനപെടുത്തണം