തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിഷൻ 1000 പദ്ധതിയിൽ മേയ് 30 വരെ അപേക്ഷിക്കാം.

വായ്പകൾക്ക് പലിശയിളവും, സംരംഭ വിപുലീകരണ പദ്ധതികൾക്ക് സബ്‌സിഡിയും, വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ) തയ്യാറാക്കാൻ ധനസഹായവും ഉൾപ്പെടെയുള്ള പിന്തുണ നൽകാനാണ് മിഷൻ 1000 ലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ വിശദാംശങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും വ്യവസായ വകുപ്പിന്റെ https://mission1000.industry.kerala.gov.in/public/index.php/public ലിങ്ക് സന്ദർശിക്കുക.