Inkel turned face; Henceforth 'Total Solution Provider'

സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ‘പൊതു സ്വകാര്യ പങ്കാളിത്ത’ മാതൃകയിൽ ആദ്യമായി രൂപീകരിച്ച കമ്പനിയായ ഇൻകെൽ ഇനി മുതൽ ‘ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ’ . പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് എന്ന നിലയിൽ നിന്ന് എല്ലാത്തരം സേവനങ്ങളും നൽകാൻ കഴിയും വിധം കമ്പനിയുടെ പ്രവർത്തന മേഖല വിപുലപ്പെടുത്തും. കമ്പനിയുടെ പുതിയ വെബ് സൈറ്റും ലോഗോയും പുറത്തിറക്കി.

പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി റിന്യൂവബിൾ എനർജി മേഖലയിലും വ്യവസായ മേഖലക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും ഊന്നൽ നൽകി പദ്ധതികൾ ഏറ്റെടുക്കും. ദേശീയ പാതക്ക് സമീപം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ലോജിസ്റ്റിക്സ്‌ പാർക്ക് സ്ഥാപിക്കും. ഇനിയും പ്രവാസി നിക്ഷേപം കേരളത്തിൽ സാധ്യമാക്കും. സ്വകാര്യ സ്ഥലം കൂടി പൊതുവ്യവസായ പദ്ധതികൾക്ക് ഉപയോഗിക്കാൻ സംയുക്ത പദ്ധതികൾക്ക് രൂപം നൽകും. വിപുലീകരണത്തിൽ ഭാഗമായി അടുത്ത മൂന്ന് വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖയും തയ്യാറാക്കി.

പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി പ്രവർത്തിച്ച കഴിഞ്ഞ 15 വർഷത്തിനുള്ളിൽ നാലായിരം കോടി രൂപയുടെ പദ്ധതികൾ ഇൻകെൽ നടപ്പാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലും സോളാർ മേഖലയിലും ഒട്ടേറെ പ്രവൃത്തികൾ പൂർത്തിയാക്കി.

ഇൻകെലിന്റെ പുതിയ ലോഗോ, വെബ്‌സൈറ്റ്, എം.ഐ.എസ് ഡാഷ്ബോർഡ് എന്നിവയും പ്രകാശിപ്പിച്ചു.