സംരംഭങ്ങൾ എങ്ങനെ രജിസ്റ്റർ ചെയ്യാം – വെബ്ബിനാർ

സംരംഭങ്ങൾ രജിസ്റ്റർ ചെയ്യന്നതുമായി ബന്ധപ്പെട്ട് സംരംഭകർക്കുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ട് ആയ കേരള ഇൻസ്റ്റിറ്റൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED) വെബിനാർ സംഘടിപ്പിക്കുന്നു.

ജൂലൈ 31 ന് ഉച്ച കഴിഞ്ഞ് 3 മണി മുതൽ 4 മണി വരെ ZOOM പ്ലാറ്റ്ഫോമിലാണ് വെബിനാർ. ചെറുതും വലുതുമായ സംരംഭങ്ങൾ എങ്ങനെയാണ് രജിസ്റ്റർ ചെയ്യന്നത്, രജിസ്റ്റർ ചെയ്യുന്നതിന്റെ മാനദണ്ഡടങ്ങൾ,  രജിസ്‌ട്രേഷൻ ചെയ്യുന്നതിന്റെ പ്രക്രിയ, രജിസ്‌ട്രേഷൻ ചെയ്യുന്നതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ വെബിനാറിൽ ചർച്ചെ ചെയ്യും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.kied.info ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322.