Entrepreneurship awareness programme

സംരഭകത്വ ബോധവത്കരണ പരിപാടി

എംഎസ്എംഇ-കളുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രിക്കുക എന്നിവ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സീറോ ഡിഫെക്ട് സീറോ എഫക്ട് എന്ന സ്കീമിൽ ഏകദിന സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തിന്റെ ഭാഗമായി ZED സർട്ടിഫിക്കേഷൻ സ്കീം, രജിസ്ട്രേഷൻ, നടപടിക്രമം. ആനുകൂല്യങ്ങൾ, സബ്സിഡി, ZED-ന്റെ വിവിധ പാരാമീറ്ററുകളെക്കുറിച്ചുള്ള അവബോധം, ഗോൾഡ് സെർട്ടിഫിക്കേഷൻ ലഭിച്ച MSME യൂണിറ്റിന്റെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകൾ ആണ് പരിശീലനത്തിന് ഉൾപ്പെടുത്തിയിരിക്കുന്നത്. എം.എസ്.എം.ഇ ഡെവലപ്മെന്റ് ആൻഡ് ഫോസിലിറ്റേഷൻ ഓഫീസ്, തൃശ്ശൂരിന്റെ സഹകരണത്തോടെ ആഗസ്റ്റ് 23ന് അങ്കമാലി എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്റർ, ഇൻകെൽ ടവറിലാണ് പരിശീലനം. താല്പര്യമുള്ള മാനുഫാക്ചറിങ് യൂണിറ്റുകൾക്ക് KIED-ന്റെ വെബ്സൈറ്റ് ആയ www.kied.info – ൽ ഓൺലൈനായി ആഗസ്റ്റ് 19-ന് മുൻപ് അപേക്ഷിക്കണം. തെരഞ്ഞെടുത്ത 50 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് – 0484 – 2550322, 2532890, 9605542061.