Skilling Kalamassery Youth Project

സ്കില്ലിംഗ് കളമശ്ശേരി യൂത്ത് പദ്ധതി

നൈപുണ്യവികസനം ലക്ഷ്യമിട്ട് കളമശ്ശേരി മണ്ഡലത്തിൽ കൗശൽ കേന്ദ്ര സ്ഥാപിക്കും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് മുഖേനയാണ് പുതിയ കേന്ദ്രം ആരംഭിക്കുക. നൈപുണി വികസനം ലക്ഷ്യമിട്ട് വിവിധ കോഴ്സുകൾ കൗശൽ കേന്ദ്രയിൽ ആരംഭിക്കും. ആധുനികവും പരമ്പരാഗതവുമായ തൊഴിൽ പരിശീലനത്തിന് പ്രാധാന്യം നൽകുന്ന കോഴ്സുകളും ഉണ്ടാവും.
കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന സ്കില്ലിംഗ് കളമശ്ശേരി യൂത്ത് പദ്ധതിയുടെ ഭാഗമായാണ് കൗശൽ കേന്ദ്ര അനുവദിക്കപ്പെടുന്നത്