Up to `3 crore for private industrial parks

സ്വകാര്യ വ്യവസായ പാർക്കുകൾക്ക് 3 കോടി വരെ ധനസഹായം

സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ മന്ത്രിസഭാ യോഗം കൈക്കൊള്ളുകയുണ്ടായി. ഈ പാർക്കുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാവശ്യമായ പിന്തുണ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 20 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഒരു ഏക്കറിന് 30 ലക്ഷം വരെ നൽകിക്കൊണ്ട് ഒരു എസ്റ്റേറ്റിന് പരമാവധി 3 കോടി രൂപ വരെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ നൽകും. ഇതിനോടകം തന്നെ സർക്കാരിന് മുന്നിൽ ഇരുപതിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അതിവേഗത്തിൽ തന്നെ ഈ അപേക്ഷകളിൽ തീരുമാനം കൈക്കൊണ്ടുകൊണ്ട് ഈ മാസമോ മെയ് മാസമോ തന്നെ കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്കിന് കല്ലിടാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.