Artificial Intelligence Workshop

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശിൽപ്പശാല

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് (കിഡ്) സംരംഭകർക്കായി ഒരു ദിവസത്തെ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ എന്റർപ്രെനേഴ്സ്” എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിക്കുന്നു. ജൂലൈ 18നു അങ്കമാലിയിലുള്ള കിഡ് എന്റർപ്രൈസ് ഡെവലപ്പ്മെന്റ് സെന്ററിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകർ/ എക്സിക്യൂട്ടീവുകൾ എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഇംപോർട്ടൻസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബേസിക്സ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസ്ഡ് ബിസിനസ്സ് പ്രൊമോഷൻസ്, പ്രോംപ്റ്റ് എൻജിനിയറിങ്, പ്രോംപ്റ്റ് എക്‌സ്‌പ്ലോറേഷൻ. പോസ്റ്റർ ഡിസൈനിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസ്ഡ് കണ്ടന്റ് ക്രിയേഷൻ, കേസ് സ്റ്റഡീസ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 500 രൂപയാണ് പരിശീലന ഫീസ് (കോഴ്സ് ഫീ, ഭക്ഷണം, ജി.എസ്.ടി ഉൾപ്പെടെ). പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ ജൂലൈ 15ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2532890/ 0484 2550322/ 9188922800.