ഇതാ പുതുചരിത്രം
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ നാല് മാസം കൊണ്ട് കേരളത്തിൽ നിർമ്മാണമാരംഭിച്ച 86 പദ്ധതികളിൽ നിന്നായി 40,439 തൊഴിലവസരങ്ങളാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്. കേവലം നാല് മാസം കൊണ്ട് നിക്ഷേപ താൽപര്യം പ്രകടിപ്പിച്ച 20 ശതമാനത്തിലധികം കമ്പനികളും കേരളത്തിൽ നിക്ഷേപം തുടങ്ങി. 31,429 കോടി രൂപ നിക്ഷേപം കൊണ്ടുവരുന്ന പദ്ധതികളാണിവ. വലിയ നേട്ടമാണ് കേരളം ഇതിനോടകം കൈവരിച്ചിരിക്കുന്നതെങ്കിലും ഞങ്ങൾ ഇവിടെ നിർത്തുന്നില്ല. ഇനിയും പരമാവധി നിക്ഷേപവാഗ്ദാനങ്ങളെ നിക്ഷേപമാക്കി മാറ്റി കേരളത്തിലെ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ മികച്ച തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ ഞങ്ങളൊരുക്കും. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്കാവശ്യമായ നൂതന സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങളും ഏറ്റവും മികച്ച നൈപുണ്യശേഷി ആവശ്യപ്പെടുന്ന ഉയർന്ന വേതനത്തോടെയുള്ള തൊഴിലുകളും കേരളത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. ലോകം തന്നെ കേരളത്തെ ഒരു ലക്ഷ്യസ്ഥാനമായി കാണുകയാണ്. ഈ മുന്നേറ്റം തുടരുന്നതിനായുള്ള എല്ലാ പരിശ്രമവും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകും.
കേരളം കുതിക്കും. ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സർക്കാർ ഒപ്പമുണ്ട്.