Invest Kerala Global Summit

ഇന്‍വെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്

നമ്മുടെ നിക്ഷേപസംഗമത്തിലൂടെ കേരളത്തിന് ലഭിച്ച 4410 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് മെയ് മാസം തുടക്കമാകുകയാണ് ഏപ്രില്‍ മാസത്തില്‍ 1670 കോടി രൂപയുടെ നാല് പദ്ധതികള്‍ ആരംഭിച്ചതിന് പുറമെയാണിത്. ഇന്‍വെസ്റ്റ് കേരളയ്ക്കു ശേഷം ഈ വര്‍ഷം ഫെബ്രുവരി മുതല്‍ തന്നെ 1385 കോടി രൂപയുടെ 76 പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
ഇന്‍വെസ്റ്റ് കേരളയുമായി ബന്ധപ്പെട്ട് ഓരോ മാസവും നിക്ഷേപ വാഗ്ദാനങ്ങളുടെ പുരോഗതി പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിനായി ഒരു വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. പദ്ധതികളുടെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുരോഗതിയും മറ്റ് വിശദാംശങ്ങളും അതത് സമയം തന്നെ ഈ പോര്‍ട്ടലില്‍ ലഭ്യമാക്കും.
ഫെബ്രുവരിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളില്‍ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ഇതുവരെ കേരളത്തിന് ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇത്രയും നിക്ഷേപവാഗ്ദാനം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. നമുക്ക് ലഭിച്ച നിക്ഷേപവാഗ്ദാനങ്ങളിൽ അവശേഷിക്കുന്നതും ഇതേവേഗത്തിൽ തന്നെ യാഥാർത്ഥ്യമാക്കാൻ സർക്കാർ തുടർന്നും പരിശ്രമിക്കും.