This development will continue.. the government is with us..
ഈ വികസനം തുടരും.. സർക്കാർ ഒപ്പമുണ്ട്..

ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഡിഫൻസ് പാർക്ക് ആരംഭിച്ചതും ഏറ്റവും ആദ്യത്തെ സ്പേസ് പാർക്ക് രൂപീകരിച്ചതും നമ്മുടെ കേരളത്തിലാണ്. ഈ മേഖലയിലെ നമ്മളുടെ വ്യവസായ മുന്നേറ്റത്തിന്‌ പുത്തനുണർവ്വ് പകരുന്നതിനായി സ്‌പെയ്‌സ്‌ പാർക്കിലെ കോമൺ ഫെസിലിറ്റി സെന്ററിനും R&D കേന്ദ്രത്തിനും നാളെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തറക്കല്ലിടും. പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ 3.5 ഏക്കറിലായി രണ്ടു ലക്ഷം ചതുരശ്ര അടിയിലാണ്‌ അത്യാധുനിക സൗകര്യങ്ങളോടെ ഈ സെൻ്റർ വിഭാവനം ചെയ്യുന്നത്.

രാജ്യത്തിന്റെ ഏത് ബഹിരാകാശ ദൗത്യത്തിലും പങ്കെടുക്കുന്ന സുപ്രധാന സ്ഥാപനങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുൾപ്പെടെയുള്ള വലിയ മാനുഫാക്ചറിങ്ങ് മിഷനുകളിലും ഐ എസ്‌ ആർ ഒ, ഡി ആർ ഡി ഒ തുടങ്ങിയ സ്ഥാപനങ്ങൾ തന്ത്രപ്രധാനമായ ബഹിരാകാശ മിഷനുകളിലും സേവനം ആവശ്യപ്പെടുന്ന കെൽട്രോണും കേരളത്തിന്റെ അഭിമാനമാണ്. എയ്റോസ്പേസ്, ഡിഫൻസ് മേഖലകളിൽ നിരവധി MSME സംരംഭങ്ങൾ.. നിരവധി പൊതുമേഖലാ സംരംഭങ്ങൾ.. ഒപ്പം ISRO, VSSC, LPSC, ബ്രഹ്‌മോസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുടെ സാന്നിധ്യം.. ഇതെല്ലാം നമ്മുടെ കേരളത്തെ എയ്റോസ്പേസ്, ഡിഫന്‍സ് മേഖലയുടെ തന്ത്രപ്രധാന കേന്ദ്രമാക്കുന്നു. ആഗോള എയ്റോസ്പേസ് ലീഡറായ സഫ്രാന്റെ സാന്നിധ്യവും പാലക്കാട് ഡിഫന്‍സ് പാര്‍ക്ക്, തിരുവനന്തപുരത്തെ സ്പേസ് പാര്‍ക്ക്, കണ്ണൂരിലെ എംആര്‍ഒ എന്നിവയും കേരളത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നു. ഒപ്പം ഈ മേഖലയെ സംസ്ഥാന വ്യവസായ നയത്തിൽ മുൻഗണനാ വിഭാഗത്തിലുൾപ്പെടുത്തി നിക്ഷേപങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളും അനവധിയാണ്. ഇങ്ങനെ നമുക്ക് മുന്നിലുള്ള അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌.
ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമെ ടെക്നോസിറ്റിയിൽ തന്നെ നിക്ഷേപകർക്കായി സ്പേസ് പാർക്ക് 15 ഏക്കർ ഭൂമി കൂടി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ 5.5 ഏക്കറിലധികം ഭൂമിയിൽ നിക്ഷേപം ആരംഭിക്കാനുള്ള താൽപര്യപത്രങ്ങൾ ലഭിച്ചിട്ടുണ്ട്.
മാറുന്ന കേരളത്തിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലൂന്നിയ തൊഴിലുകളാണ് ഏറ്റവും ഉത്തമം. ഇത് മനസിലാക്കിക്കൊണ്ട് കേരളത്തിലെ ചെറുപ്പക്കാർക്ക് ഇവിടെ തന്നെ തൊഴിൽ ലഭിക്കാൻ ഇത്തരത്തിലുള്ള നവീന മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ പുതിയ സ്പേസ് പാർക്ക് കോമൺ ഫെസിലിറ്റി സെന്ററും R&D കേന്ദ്രവും ഇനിയും മികച്ച മുന്നേറ്റം സാധ്യമാക്കും. കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ഈ വികസനം തുടരും.. സർക്കാർ ഒപ്പമുണ്ട്..