സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയിൽ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ, 2021 മാർച്ച് 31 വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകളെക്കൂടി ഉൾപ്പെടുത്തി. സമയപരിധി 2022 ഡിസംബർ 31 ആയിരുന്നത് 2023 ഡിസംബർ 31 വരെയാക്കി. വിവിധ ബാങ്കുകളിൽ നിന്നായി ₹ 2 കോടി വരെ വായ്പയെടുത്ത വ്യവസായികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി മുതലിന്റെ 50 % തുക തിരിച്ചടച്ച് ബാധ്യത തീർക്കാം.
₹ 2 കോടിയ്ക്ക് മുകളിൽ വായ്പയെടുത്തവർ 60 % തുക തിരിച്ചടച്ചാൽ മതിയാകും. ₹ 10 കോടി വരെയുള്ള വായ്പകളാണ് കഴിഞ്ഞ തവണ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ 10 കോടിക്ക് മുകളിലുള്ള വായ്പകൾ ബോർഡിന്റെ അംഗീകാരത്തോടെ 60 % തുക തിരിച്ചടച്ച് ബാധ്യത തീർക്കാം. അപേക്ഷിച്ച് 3 മാസത്തിനുള്ളിൽ നിശ്ചിത തുക അടച്ച് തീർപ്പാക്കണം. ആവശ്യമെങ്കിൽ 3 മാസത്തെ ഇളവ് കൂടി അനുവദിക്കും.