Kerala's first industrial tourism campus has started operations

കേരളത്തിലെ ആദ്യത്തെ ഇൻഡസ്ട്രിയൽ ടൂറിസം ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു

കേരളത്തിലെ ആദ്യത്തെ ഇൻഡസ്ട്രിയൽ ടൂറിസം ക്യാമ്പസായ സ്വിസ്റ്റൺ കണ്ണൂർ മൂരിയാട് ആരംഭിച്ചു. വലിയ വെളിച്ചം കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിലാണ് 12 ഏക്കറിലധികം ഭൂമിയിലായി നൂറ് കോടിയോളം മുതൽമുടക്കിൽ ക്യാമ്പസിൻ്റെ ആദ്യഘട്ടം പൂർത്തിയായിരിക്കുന്നത്. അൽഫാസ് വുഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള സ്വിസ്റ്റൺ ക്യാമ്പസിൽ ആർക്കിടെക്റ്റുകൾക്കും എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും വ്യവസായികളാകാൻ ആഗ്രഹിക്കുന്നവർക്കും സന്ദർശിക്കാനും നിരീക്ഷിക്കാനുമുള്ള അവസരം ലഭിക്കും. ഇവിടെ തന്നെയാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിക്കിൾ ബോർഡ് മാനുഫാക്ചറിങ്ങ് യൂണിറ്റും ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.