കേരളത്തിലെ ലൈഫ് സയൻസ് മേഖലയിൽ പുതിയ കുതിപ്പ് സാധ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ബയോ കണക്റ്റ് കേരള 2023’ ദിദ്വിന ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ കോൺക്ലേവിന് ഇന്ന് തുടക്കം കുറിച്ചു. കോവളം ലീല ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപായിൽ ബയോടെക് മേഖലയിലെ വ്യവസായ പ്രമുഖർ, സംരംഭകർ, അഡ്മിനിസ്ട്രേറ്റർമാർ, ഗവേഷകർ, യുവ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ 250ലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
ലൈഫ് സയൻസ് ആൻഡ് ബയോ ടെക്നോളജി രംഗത്തെ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിലായി കോൺക്ലേവിൽ സംസാരിക്കും. ബയോ ടെക്നോളജി, ലൈഫ് സയൻസ്, മെഡിക്കൽ ഡിവൈസസ്, റിസർച്ച് ആൻഡ് ഡവലപ്മെന്റ് സ്ഥാപനങ്ങൾ, സ്റ്റാർട്ട് അപ്പുകൾ, വ്യവസായികൾ എന്നിവരുടേതുൾപ്പെടെ 45 സ്റ്റാളുകൾ ഒരുക്കിയിരിക്കുന്ന കോൺക്ലേവിൽ ക്ലാസുകൾക്കും പാനൽ ചർച്ചകൾക്കും പുറമെ സ്റ്റാർട്ട് അപ്പുകളുടെ പിച്ചിങ്, നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച, ബിസിനസ് പ്രൊപ്പോസലുകളെക്കുറിച്ച് ലൈഫ് സയൻസ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. അതിനൂതന വ്യവസായങ്ങളിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന ബയോ ടെക്നോളജി, ലൈഫ് സയൻസ്, മെഡിക്കൽ ഡിവൈസസ്, റിസർച്ച് ആൻഡ് ഡവലപ്മെന്റ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങളാകർഷിക്കുന്നതിനും കേരളത്തിൻ്റെ പുതിയ വ്യവസായ നയം സംരംഭകർക്ക് പരിചയപ്പെടുത്തുന്നതിനും കോൺക്ലേവ് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.