സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരിക്കുകയാണല്ലോ. വിപുലമായ ചർച്ചകളിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ച് ഈ നയം അന്തിമമാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.
21 മേഖലകൾ തിരിച്ച് വ്യവസായ വളർച്ചക്കുള്ള ഇക്കോ സിസ്റ്റം രൂപപ്പെടുത്താനാണ് നയം നിർദ്ദേശിക്കുന്നത്. വിപുലമായ തോതിൽ ഇൻസന്റീവുകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
കരട് വ്യവസായ നയം വിശദമായി കാണാനും അഭിപ്രായങ്ങൾ അറിയിക്കാനും എല്ലാവർക്കും അവസരമുണ്ട്.
നവംബർ 15 ന് മുൻപ് അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Link for submitting feedback
https://bit.ly/3zAxwET
