വ്യവസായ വകുപ്പിന് കീഴിൽ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം രൂപീകരിച്ചു
സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പിൽ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൽ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കും. സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അർഹിക്കുന്ന പ്രധാന്യം നൽകലാണ് ഉദ്ദേശ്യം. പല വ്യവസായ സംഘടനകളുടെയും നവകേരള സദസ്സിൻറെ പല വേദിക്കളിലെയും ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.
സംസ്ഥാനത്തെ വ്യാപാര വാണിജ്യ പ്രവർത്തനങ്ങളുടേയും ബിസിനസിൻ്റേയും വികസനം ലക്ഷ്യമിട്ട് വ്യാപാരി വ്യവസായി സംഘടനകളുമായി സർക്കാർ ആശയവിനിമയം നടത്തിയിരുന്നു. നവകേരള സദസിൻ്റെ ഭാഗമായി ഉയർന്നുവന്ന നിർദ്ദേശങ്ങളും പരിശോധിച്ചു. സംസ്ഥാനത്ത് വ്യവസായങ്ങളുടെ രൂപീകരണത്തിനും വളർച്ചയ്ക്കും പിന്തുണ നൽകുന്ന നയങ്ങൾ രൂപീകരിക്കുക എന്നലക്ഷ്യത്തോടെയാണ് കേരളത്തിൽ വ്യവസായ വകുപ്പ് രൂപീകരിക്കപ്പെട്ടത്. മാറുന്ന കാലത്തെ ബിസിനസ് അന്തരീക്ഷത്തിന്റെ ആവശ്യങ്ങൾകണക്കിലെടുത്ത്, വ്യാപാര വാണിജ്യ മേഖലയ്ക്ക് ഊന്നൽനൽകുന്നതിനായി വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നകാര്യങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വാണിജ്യ വ്യാപാര പ്രവർത്തനങ്ങളുടേയുംസ്ഥാപനങ്ങളുടേയും വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് സാധിക്കും. ട്രേഡ് പ്രമോഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രസർക്കാരിന് ഒരു പ്രത്യേക വാണിജ്യ വകുപ്പുണ്ട്. ഇതിന്സമാനമായ ഒരു സംവിധാനം കേരളത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ കീഴിൽ പ്രത്യേകമായി വാണിജ്യ വിഭാഗംരൂപീകരിക്കുവാനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 1നെ വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാപാര വാണിജ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യംചെയ്യുന്നതിന് സർക്കാർ സെക്രട്ടേറിയറ്റിലെ വ്യവസായ വകുപ്പിന്കീഴിൽ ഒരു അണ്ടർസെക്രട്ടറിയെ നിയോഗിക്കുകയും ചെയ്യും. വാണിജ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി താഴെപ്പറയുന്ന ഘടനയനുസരിച്ച് വ്യവസായ വാണിജ്യഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ചുമതലകളും ഉത്തരവാദിത്തങ്ങളും പുനഃക്രമീകരിക്കും.1)ഐഎഎസ്കേഡറിൽ നിന്നുള്ള സ്പെഷ്യൽ ഓഫീസർ കൊമേഴ്സ് 2) ജോയിൻറ്ഡയറക്ടർ (കൊമേഴ്സ്)- 13) ഡെപ്യൂട്ടി ഡയറക്ടർ (കൊമേഴ്സ്)- 14) ജില്ലാ വ്യവസായ കേന്ദ്രത്തിലെ മാനേജർ (കൊമേഴ്സ്) – 145) ക്ലറിക്കൽ സ്റ്റാഫ് – ഡയറക്ടറേറ്റിൽ 2 ഉം ജില്ലാ വ്യവസായകേന്ദ്രങ്ങളിൽ 14 ഉം (ഓരോ ഡിഐസിയിലും ഒരാൾ വീതം) ഇതിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ ഇവയാണ്. a. സംസ്ഥാനത്തെ ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുകയുംപരിപോഷിപ്പിക്കുകയും ചെയ്യുകb. സംസ്ഥാനത്തെ സംരംഭങ്ങളെ നവീകരിക്കുന്നതിന് ശേഷിവികസനം, സാങ്കേതികവിദ്യ ഏറ്റെടുക്കൽ, ക്ലസ്റ്റർ വികസനംഎന്നിവയ്ക്ക്കൈത്താങ്ങ്നൽകുകc. ഇന്ത്യയിലും വിദേശത്തുമുള്ള പ്രധാന വ്യാപാര മേളകളിലുംപ്രദര്ശനങ്ങളിലും പങ്കെടുക്കുവാൻ സംരംഭങ്ങൾക്ക് പിന്തുണയുംസഹായവും നൽകുക d. കേരളത്തിലെ ബിസിനസ്സുകാർക്കും സംരംഭകർക്കും ദേശീയഅന്തർദേശിയ വിപണികളെ കുറിച്ച് പഠിക്കുവാനുള്ള അവസരങ്ങൾസൃഷ്ടിക്കുകe. കേരളത്തിലെ എന്റർപ്രൈസസ് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ,സേവനങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ ദേശീയ അന്തർദേശീയഉപഭോക്താക്കൾക്ക്നേരിട്ട്വിപണനം ചെയ്യുക.പോളിസിa. താഴെ പറയുന്ന മാർക്കറ്റ്പ്രമോഷണൽ പ്രോഗ്രാമുകൾ:1. ജില്ലാ, താലൂക്ക്, നഗര, തദ്ദേശ സ്വയംഭരണ സ്ഥാപന തലഎക്സിബിഷനുകൾ2. കേരള അഗ്രോ ഫുഡ്പ്രോ3. ദേശീയ അന്തർദേശിയ പ്രദര്ശനങ്ങളിലെ പങ്കാളിത്തം4. ബിസിനസ്മീറ്റ്(Vyaapar)5. മലബാർ കരകൗശല മേള6. കേരള ബ്രാൻഡിന്റെ രൂപീകരണത്തിലൂടെ വിപണി മുന്നേറ്റം7. ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ് സ്(ഒ.എൻ.ഡി.സി) പ്ലാറ്റ് ഫോമിൽ സംരംഭങ്ങളുടെഓൺബോർഡിംഗ്8. കേരളത്തിലെ ഇ-മാർക്കറ്റ് പോർട്ടൽ, GeM പോർട്ടൽ, TReDSപ്ലാറ്റ്ഫോം എന്നിവയിലേയ്ക്ക്ഓൺബോർഡിംഗ്9. മേഖലാ നിർദ്ദിഷ്ട എക്സിബിഷനുകൾb. വാണിജ്യ മേഖലയുടെ പ്രോത്സാഹനത്തിനുള്ള ഇൻസെന്റീവുകൾ:1. റീടെയിൽ വ്യാപാര മേഖലയ്ക്ക്4% പലിശ നിരക്കിൽ വായ്പകൾക്ക്പലിശയിളവ്നൽകുക2. GeM പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രമോഷൻ –രജിസ്ട്രേഷൻ ഫീസ്തിരികെ നൽകൽ3. കയറ്റുമതി പ്രോത്സാഹനത്തിനുള്ള പിന്തുണ – അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കൽ, വ്യാപാര സാമ്പിളുകൾഅയയ്ക്കുന്നതിനുള്ള വിമാന ചരക്ക് / കൊറിയർ ചാർജുകൾ,ഗുണനിലവാര സർട്ടിഫിക്കേഷനുകൾ മുതലായവയ്ക്കു പിന്തുണനൽകുക4. പ്രാദേശിക വിപണി സൃഷ്ടിക്കുന്നതിനുള്ള പിന്തുണ – സർക്കാർ /പൊതുമേഖലാ സ്ഥാപനങ്ങൾ / മാളുകൾ / സൂപ്പർമാർക്കറ്റുകൾ,മുതലായവയുടെ കെട്ടിടങ്ങളിൽ ഇടം നൽകുക, ഇ-കൊമേഴ്സ്പ്ലാറ്റ്ഫോം വികസനം.