ബഹു. മുഖ്യമന്ത്രിയുടെ ഓഫീസും നോർക്ക റൂട്ട്സുമായും ഏകോപിപ്പിച്ച് സാധ്യമായതെല്ലാം ചെയ്യും
ഉക്രയ്നിൽ കുടുങ്ങിയതായി ബന്ധുക്കളും സുഹൃത്തുക്കളും വിവരം നൽകിയ കുറേപ്പേരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇവരെ സുരക്ഷിതമായി എത്തിക്കുന്നതിന് ബഹു. മുഖ്യമന്ത്രിയുടെ ഓഫീസും നോർക്ക റൂട്ട്സുമായും ഏകോപിപ്പിച്ച് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി നോർക്കയിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ ഉണ്ട്. നോർക്കയുടെ ഇ മെയിൽ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം.
ഇപ്പോൾ ഉക്രൈനിലുള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.
മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.